ത്ര​ഡ് ആ​ർ​ട്ടി​ൽ താ​ര​മാ​യി മു​ഹ​മ്മ​ദ് യാ​സി​ൻ
Monday, May 6, 2024 3:39 AM IST
ചെ​റു​തോ​ണി: ക​റു​ത്ത നൂ​ലും കു​റ​ച്ച് മു​ള്ളാ​ണി​ക​ളും ഒ​രു ചെ​റി​യ പ്ലൈ​വുഡു​മു​ണ്ടെ​ങ്കി​ൽ മു​ഹ​മ്മ​ദ് യാ​സി​ൻ എ​ന്ന ഒ​ന്പ​താം ക്ലാ​സു​കാ​ര​ൻ ആ​രു​ടെ​യും ചി​ത്രം മ​നോ​ഹ​ര​മാ​യി ത​യാ​റാ​ക്കും. ത്ര​ഡ് ആ​ർ​ട്ടി​ലൂ​ടെ​യാ​ണ് മു​ഹ​മ്മ​ദ് യാ​സി​ൻ എ​ന്ന പ​തി​മൂ​ന്നു​കാ​ര​ൻ ശ്ര​ദ്ധേ​യ​നാ​യി​രി​ക്കു​ന്ന​ത്. തൂ​ക്കു​പാ​ലം വി​ജ​യ​മാ​താ പ​ബ്ലി​ക് സ്കൂ​ളി​ൽ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മു​ഹ​മ്മ​ദ് യാ​സി​ൻ ആ​ളു​ക​ളു​ടെ മു​ഖ​ചി​ത്രം വ​ര​ക്കാ​ൻ പ​ഠി​ച്ച​ത് യൂ​ട്യു​ബി​ലൂ​ടെ​യാ​ണ്.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ബീ​ന​യു​ടെ മു​ഖ​ചി​ത്ര​മാ​ണ് ആ​ദ്യ​മാ​യി ത​യാ​റാ​ക്കി​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും സ​ഹ​പാ​ഠി​ക​ളു​ടെ​യും പ്രോ​ത്സാ​ഹ​നം മു​ഖ​ചി​ത്ര നി​ർ​മാ​ണ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യി. ക​ട്ട​പ്പ​ന ഗ​വ.​കോ​ള​ജ് സീ​നി​യ​ർ ക്ല​ർ​ക്ക് തൂ​ക്കു​പാ​ലം സീ​ന​ത്ത് മ​ൻ​സി​ൽ ഹാ​രി​സി​ന്‍റെ​യും ഇ​ബ​ന​യു​ടെ​യും മ​ക​നാ​ണ് മു​ഹ​മ്മ​ദ് യാ​സി​ൻ.

ഹാ​രി​സ് ത​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​നും ഗ​വ.​ കോ​ള​ജ് ലൈ​ബ്ര​റി അ​സി​സ്റ്റ​ന്‍റു​മാ​യ ഭൂ​മി​യാം​കു​ളം ചൂ​ര​ത്തൊ​ട്ടി​യി​ൽ ബെ​ന്നി ജോ​സ​ഫ് സ​ർ​വീ​സി​ൽനി​ന്നു വി​ര​മി​ച്ച​പ്പോ​ൾ സ​മ്മാ​നം ന​ൽ​കു​ന്ന​തി​നാ​യി യാ​സി​നോ​ട് ത്ര​ഡ് ആ​ർ​ട്ട് മു​ഖ​ചി​ത്രം വ​ര​യ്ക്കാ​ൻ അ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ കാ​ണി​ച്ചു​കൊ​ടു​ത്ത ബെ​ന്നി​യു​ടെ മു​ഖ​ചി​ത്ര​മാ​ണ് മു​ഹ​മ്മ​ദ് യാ​സി​ൻ പി​ന്നീ​ട് നി​ർ​മി​ച്ച​ത്.

ഇ​തി​നാ​യി നാ​ലാ​യി​രം മീ​റ്റ​ർ ക​റു​ത്ത നൂ​ലും കു​റ​ച്ച് മൊ​ട്ടു​സൂ​ചി​യു​മാ​ണ് വേ​ണ്ടി വ​ന്ന​ത്. വൃ​ത്താ​കൃ​തി​യി​ൽ പ്ലൈ​വു​ഡി​ൽ മൊ​ട്ടു​സൂ​ചി ത​റ​ച്ച ശേ​ഷം ക​റു​ത്ത നൂ​ലു​ക​ൾ പ്ര​ത്യേ​ക​രീ​തി​യി​ൽ മൊ​ട്ടു​സൂ​ചി​യി​ൽ ബ​ന്ധി​പ്പി​ച്ചാ​ണ് മു​ഖ​ചി​ത്രം ത​യാ​റാ​ക്കു​ന്ന​ത്.

മൂ​ന്ന​ര വ​യ​സു​മു​ത​ൽ യാ​സി​ൻ മാ​താ​പി​താ​ക്ക​ളു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ടാ​ബ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു.
ഇ​ന്‍റ​ർനെ​റ്റി​ലൂ​ടെ കാ​ർ​ട്ടൂ​ണ്‍ ചി​ത്ര​ങ്ങ​ൾ കാ​ണു​ക​യും ഇ​വ വ​ര​യ്ക്കാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്തി​രു​ന്നു. മ​റ്റ് പ​രി​ശീ​ല​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ത്ര​ഡ് ആ​ർ​ട്ടി​ലു​ള്ള ക​ഴി​വ് യാ​സിൻ​വി​ക​സി​പ്പി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളു​ടെ മു​ഖ​ചി​ത്രം ത്ര​ഡ് ആ​ർ​ട്ടി​ൽ ത​യാ​റാ​ക്കു​ക​യെ​ന്ന​താ​ണ് മു​ഹ​മ്മ​ദ് യാ​സിന്‍റെ അ​ടു​ത്ത ല​ക്ഷ്യം. മു​ഹ​മ്മ​ദ് ഫ​ഹ​ദ് ആ​ണ് സ​ഹോ​ദ​ര​ൻ.