അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗം ടോ​മി വാ​ളി​കു​ളം മ​രി​ച്ച നി​ല​യി​ൽ
Tuesday, May 7, 2024 3:29 AM IST
മൂ​ല​മ​റ്റം: അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തം​ഗ​വും മൂ​ല​മ​റ്റം മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ടോ​മി സെ​ബാ​സ്റ്റ്യ​ൻ വാ​ളി​കു​ള​ത്തെ (58) വീ​ടി​നു സ​മീ​പ​ത്തെ ഗോ​ഡൗ​ണി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

അ​റ​ക്കു​ളം ആ​സ്കോ ബാ​ങ്ക് ചെ​യ​ർ​മാ​ൻ, റ​ബ​ർ ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്നി നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ യാ​ണ് അ​ദ്ദേ​ഹ​ത്തെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ഞ്ഞാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.

മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം മു​ത​ല​ക്കോ​ട​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: റാ​ണി ക​ട്ട​പ്പ​ന ചെ​ന്പ​ക​മം​ഗ​ലം കു​ടും​ബാം​ഗം. മ​ക്ക​ൾ: പ്രി​യ​ങ്ക, റി​യ​ങ്ക, റി​ച്ചാ​ർ​ഡ്.