മാ​ർ​ഗ നി​ർ​ദേ​ശ​വു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് : സു​ര​ക്ഷി​തയാ​ത്ര ന​ട​ത്താം ഹൈ​റേ​ഞ്ചി​ലേ​ക്ക്
Friday, May 10, 2024 3:59 AM IST
തൊ​ടു​പു​ഴ: അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ കു​ടും​ബ​വു​മൊ​ത്ത് ഹൈ​റേ​ഞ്ചി​ലേ​ക്ക് എ​ത്തു​ന്ന​വ​ർ​ക്കാ​യി സു​ര​ക്ഷി​ത യാ​ത്ര​യ്ക്ക് മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ഹൈ​റേ​ഞ്ച് മേ​ഖ​ല​യി​ലേ​യ്ക്ക് എ​ത്തു​ന്ന വി​നോ​ദ യാ​ത്രാ സം​ഘ​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത് പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഗാ​ട്ട് റോ​ഡു​ക​ളി​ലും മ​റ്റും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളെക്കു​റി​ച്ച് ഇ​വ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്ന​ത്.

ന​ഗ​ര​ങ്ങ​ളി​ലെ​യും നി​ര​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും റോ​ഡു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ച്ച് ശീ​ലി​ച്ച​വ​ർ അ​തേ ശൈ​ലി​യി​ൽ മ​ല​ന്പാ​ത​ക​ളി​ലും ഓ​ടി​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് പ്ര​ധാ​ന കാ​ര​ണം. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​വും ഇ​റ​ക്ക​വും തീ​വ്ര​ത​യേ​റി​യ വ​ള​വു​ക​ളു​മു​ള്ള റോ​ഡു​ക​ളി​ൽ സൈ​റ്റ് ഡി​സ്റ്റ​ൻ​സ് കു​റ​വാ​യി​രി​ക്കും. ഇ​ത് ഡ്രൈ​വ​ർ​മാ​ർ മ​ന​സി​ലാ​ക്കാ​തെ പോ​കു​ന്ന​തും അ​പ​ക​ട​ത്തി​നി​ട​യാ​ക്കും.

കാ​ണാ​ൻ ക​ഴി​യു​ന്ന റോ​ഡി​ന്‍റെ ദൂ​ര​ക്കാ​ഴ്ച എ​ന്ന​താ​ണ് സൈ​റ്റ് ഡി​സ്റ്റ​ൻ​സ് എ​ന്ന വാ​ക്കു കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സൈ​റ്റ് ഡി​സ്റ്റ​ൻ​സ് കു​റ​ഞ്ഞ റോ​ഡു​ക​ൾ ഡ്രൈ​വ​ർ​ക്ക് പ​രി​ച​യ​മി​ല്ലാ​ത്ത​താ​ണെ​ങ്കി​ൽ അ​പ​ക​ടസാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ഹി​ൽസ്റ്റേ​ഷ​ൻ റോ​ഡു​ക​ളി​ൽ സൈ​റ്റ് ഡി​സ്റ്റ​ൻ​സ് വ​ള​രെ കു​റ​വാ​യി​രി​ക്കും.

ഇ​ത്ത​രം റോ​ഡു​ക​ളി​ൽ മു​ന്നി​ലെ വ​ള​വി​ന്‍റെ​യോ ഇ​റ​ക്ക​ത്തി​ന്‍റെ​യൊ തീ​വ്ര​ത അ​റി​യാ​ൻ ക​ഴി​യി​ല്ല. എ​തി​ർ​വ​ശ​ത്തു നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ കാ​ണാ​ൻ ക​ഴി​യി​ല്ല. മു​ന്നി​ലെ ത​ട​സ​ങ്ങ​ളെ മു​ൻ​കൂ​ട്ടി അ​റി​യാ​ൻ ക​ഴി​യി​ല്ല.

ശ്ര​ദ്ധ​യോ​ടെ ഡ്രൈ​വിം​ഗ്

മു​ന്നി​ൽ ഒ​രു അ​പ​ക​ടം ഉ​ണ്ടാ​കാം എ​ന്ന മു​ൻ​വി​ധി​യോ​ടെ ത​ന്നെ ശ​രി​യാ​യ ഗി​യ​റി​ൽ വേ​ഗ​ത കു​റ​ച്ച് അ​തീ​വ ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ക്കു​ക. ഗി​യ​ർ ഡൗ​ണ്‍ ചെ​യ്യാ​തെ തു​ട​ർ​ച്ച​യാ​യി ബ്രേ​ക്ക് അ​മ​ർ​ത്തി വേ​ഗ​ത കു​റ​ച്ച് ഇ​റ​ക്കം ഇ​റ​ങ്ങു​ന്ന​ത് ബ്രേ​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത കു​റ​ക്കും. ആ​വ​ശ്യ​മെ​ങ്കി​ൽ വ​ള​വു​ക​ളി​ൽ ഹോ​ണ്‍ മു​ഴ​ക്കു​ക. റോ​ഡ് സൈ​ൻ​സ് ശ്ര​ദ്ധി​ക്കു​ക, വ​ള​വു​ക​ളി​ൽ വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യ​രു​ത്.

വ​ള​വു​ക​ളി​ൽ ഓ​വ​ർ​ടേ​ക്ക് ചെ​യ്യ​രു​ത്. ക​യ​റ്റം ക​യ​റി വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന കൊ​ടു​ക്കു​ക. വാ​ഹ​നം നി​ർ​ത്തി​യി​ടു​ന്പോ​ഴെ​ല്ലാം പാ​ർ​ക്കിം​ഗ് ബ്രേ​ക്ക് പ്ര​വ​ർ​ത്തി​പ്പി​ക്കു​ക. മ​ഴ​യു​ള്ള​പ്പോ​ഴും, കോ​ട​മ​ഞ്ഞ് മൂ​ലം കാ​ഴ്ച ത​ട​സ​പ്പെ​ടു​ന്പോ​ഴും വാ​ഹ​നം സു​ര​ക്ഷി​ത​മാ​യി നി​ർ​ത്തി​യി​ടു​ക.

ഗൂ​ഗി​ൾ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്താ​ൽ അ​പ​രി​ചി​ത​മാ​യ വ​ഴി​ക​ളി​ലൂ​ടെ രാ​ത്രികാ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കാ​തി​രി​ക്കു​ക. യാ​ത്ര തു​ട​ങ്ങും മു​ന്പ് ട​യ​ർ, ബ്രേ​ക്ക്, വൈ​പ്പ​ർ എ​ന്നി​വ​യു​ടെ ക​ണ്ടീ​ഷ​ൻ ഉ​റ​പ്പ് വ​രു​ത്തു​ക. ഫ​സ്റ്റ് എ​യ്ഡ് കി​റ്റ് ഒ​പ്പം ക​രു​തു​ക, വി​ശ്ര​മം ആ​വ​ശ്യ​മെ​ന്ന് തോ​ന്നി​യാ​ൽ വി​ശ്ര​മി​ക്ക​ണം.