പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ വാ​രാ​ണ​സി​യി​ല്‍ മ​ത്സ​രി​ക്കാ​ന്‍ പി​രി​വ്: സം​ഘ​ര്‍​ഷം, ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്ക്
Sunday, May 5, 2024 2:08 PM IST
കാ​ട്ടൂ​ര്‍: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ വാ​രാ​ണ​സി​യി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നു പി​രി​വ് ന​ട​ത്തി​യ​തി​നെ ചൊ​ല്ലി​യു​ള്ള സം​ഘ​ര്‍​ഷ​ത്തി​ല്‍ ര​ണ്ടു​പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. വ്യാ​പാ​രി വ്യ​വ​സാ​യി സെ​ക്ര​ട്ട​റി എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി ത​ണ്ടാ​ശേ​രി സ​ലീ​ഷും പ്ര​ദേ​ശ​വാ​സി​യാ​യ ജാ​ഫ​ര്‍​ഖാ​നും ത​മ്മി​ലു​ള്ള സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് ഇ​രു​വ​ര്‍​ക്കും പ​രു​ക്കേ​റ്റ​ത്.

തൃ​ശൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ജാ​ഫ​ര്‍​ഖാ​ന്‍ ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന​തി​നു​വേ​ണ്ടി കാ​ട്ടൂ​ര്‍ ബ​സാ​ര്‍ മേ​ഖ​ല​യി​ല്‍ പി​രി​വു ന​ട​ത്തി​യി​രു​ന്നു. സ​ലീ​ഷി​ന്‍റെ ക​ട​യി​ലും സ​മീ​പ​ത്തെ മ​റ്റു ക​ട​ക​ളി​ലും പി​രി​വു ചോ​ദി​ച്ച​താ​ണു സം​ഘ​ര്‍​ഷ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

പി​രി​വ് ന​ല്‍​കാ​ത്ത ക​ട​യു​ട​മ​ക​ളെ ജാ​ഫ​ര്‍​ഖാ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രു​ക്കേ​റ്റ ഇ​രു​വ​രും കാ​ട്ടൂ​ര്‍ ഗ​വ. ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി.
ഇ​രു​വ​രും പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ച്ചു​ണ്ട്.