കോ​ടാ​ലി​യി​ല്‍ ഫ്യൂ​ച്ച​ര്‍ സ്‌​കേ​പ്‌​സ് വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഇ​ന്ന് തു​ട​ക്കം
Sunday, May 5, 2024 2:08 PM IST
കോ​ടാ​ലി: വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി​യി​ലെ ഇ​ളം​ത​ല​മു​റ​ക്കാ​രാ​യ നി​മ​യ് പ്ര​വീ​ണും ഇ​ഷാ​ന്‍ മു​ര​ളി​യും ചേ​ര്‍​ന്നൊ​രു​ക്കു​ന്ന ഫ്യൂ​ച്ച​ര്‍​സ്‌​കേ​പ്‌​സ് വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി പ്ര​ദ​ര്‍​ശ​ന​ത്തി​ന് ഫോ​ട്ടോ​മ്യൂ​സി​ന്‍റെ കോ​ടാ​ലി​യി​ലു​ള്ള വി​ജ​യ​കു​മാ​ര്‍ മേ​നോ​ന്‍ മെ​മ്മോ​റി​യ​ല്‍ ഓ​പ്പ​ണ്‍ ആ​ര്‍​ട്ട് ഗാ​ല​റി​യി​ല്‍ ഇ​ന്നു വെെ​കീ​ട്ട് 4 .30നു ​തു​ട​ക്ക​മാ​കും. നി​ര​വ​ധി വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി​യി​ട്ടു​ള്ള നി​മ​യ് പ്ര​വീ​ണും ഇ​ഷാ​ന്‍ മു​ര​ളി​യും പ​ക​ര്‍​ത്തി​യ ചി​ത്ര​ങ്ങ​ളു​ടെ പ്ര​ദ​ര്‍​ശ​നം 31 വ​രെ ഉ​ണ്ടാ​കും.

പ്ര​ശ​സ്ത വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫ​റും ആ​ര്‍​ക്കി​ടെ​ക്ടു​മാ​യ പ്ര​വീ​ണ്‍ മോ​ഹ​ന്‍​ദാ​സി​ന്‍റെ​യും ആ​ര്‍​ക്കി​ടെ​ക്ട് വൈ​ഷ്ണ​വി ചി​ത്തി​രൈ​ബാ​ല​ന്‍റെ​യും മ​ക​നാ​യ നി​മ​യ് തൃ​ശൂ​ര്‍ ഹ​രി​ശ്രീ വി​ദ്യാ​നി​ധി സ്‌​കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.

വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫ​റും ബി​സി​ന​സു​കാ​ര​നു​മാ​യ മു​ര​ളി മോ​ഹ​ന്‍റെ​യും സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​യും വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫ​റു​മാ​യ മൃ​ദു​ല മു​ര​ളി​യു​ടെ​യും മ​ക​നാ​യ ഇ​ഷാ​ന്‍ പൂ​ച്ച​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ന്‍ സ്‌​കൂ​ളി​ലെ ആ​റാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്.