ബ​സു​ക​ൾ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം
Sunday, May 5, 2024 2:08 PM IST
കാ​ടു​കു​റ്റി: മാ​ള​യി​ൽ​നി​ന്നു സ​മ്പാ​ളൂ​ർ - കാ​ടു​കു​റ്റി വ​ഴി ചാ​ല​ക്കു​ടി​യി​ലേ​ക്കു പു​ല​ർ​ച്ചെ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് നി​ർ​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.

രാ​വി​ലെ എ​റ​ണാ​കു​ള​ത്തേ​യ്ക്കും തൃ​ശൂ​ർ ഭാ​ഗ​ത്തേ​യ്ക്കും ട്രെ​യി​ൻ യാ​ത്ര​യെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ​ക്കു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്താ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യി​രു​ന്നു ഈ ​കെ​എ​സ്ആ​ർ​ടി​സി ബ​സ്.

കൂ​ടാ​തെ കാ​ടു​കു​റ്റി​യി​ൽ നി​ന്നും കൊ​ര​ട്ടി വ​ഴി ചാ​ല​ക്കു​ടി​ക്ക് 10ന് ​സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സും അ​ങ്ക​മാ​ലി​യി​ൽ​നി​ന്നു രാ​ത്രി 8.15ന് ​കാ​ടു​കു​റ്റി​യി​ൽ അ​വ​സാ​നി​ക്കു​ന്ന സ്വ​കാ​ര്യ ബ​സും നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. വി​ഷ​യ​ത്തി​ൽ അ​ധി​കൃ​ത​രും പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.