ന​വീ​ക​രി​ച്ച വ​ര​പ്ര​സാ​ദ​നാ​ഥ ദേ​വാ​ല​യ​ം വെ​ഞ്ച​രി​ച്ചു
Monday, May 6, 2024 1:50 AM IST
ആ​ളൂ​ര്‍: ന​വീ​ക​രി​ച്ച ആ​ളൂ​ര്‍ വ​ര​പ്ര​സാ​ദ​നാ​ഥ ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും പു​ന​പ്ര​തി​ഷ്ഠാ​ക​ര്‍​മ​വും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു. ദേ​വാ​ല​യ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി വ​ര്‍​ഷാ​ച​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ബി​ഷ​പ് നി​ര്‍​വ​ഹി​ച്ചു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ബി​ഷ​പ് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ് മാ​ളി​യേ​ക്ക​ല്‍, വി​കാ​രി ഫാ. ​ടി​ന്‍റോ കൊ​ടി​യ​ന്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രു​ന്നു.

ഫാ. ​പോ​ള്‍ പ​ന​ങ്കു​ളം, ഫാ. ​നി​ക്‌​സ​ന്‍ ചാ​ക്കോ​ര്യ, ഫാ. ​ലി​ജു മ​ഞ്ഞ​പ്ര​ക്കാ​ര​ന്‍, ഫാ. ​വി​ന്‍​സ​ന്‍റ് പ​ടി​ഞ്ഞാ​റ​ന്‍​കാ​ര​ന്‍, ഫാ.​ആ​ന്‍റോ വ​ട്ടോ​ലി, ഫാ. ​ജോ​ഷി ക​ണ്ണൂ​ക്കാ​ട​ന്‍, ഫാ. ​ബാ​ബു ക​ള​ത്തി​ങ്ക​ല്‍, സി​സ്റ്റ​ര്‍ ലൂ​സി​ന, സി​സ്റ്റ​ര്‍ ശോ​ഭ തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി. തു​ട​ര്‍​ന്ന് ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി.

ഇ​ട​വ​ക ദി​നാ​ഘോ​ഷം ഇ​ന്ന് വൈ​കീ​ട്ട് ന​ട​ക്കും. കൊ​ട​ക​ര ഫൊ​റോ​ന വി​കാ​രി ഫാ. ​ജെ​യ്‌​സ​ന്‍ ക​രി​പ്പാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.