"അരികിൽ ഞാൻ വരാം..' ആദം ജോണിലെ മനോഹരഗാനം
Friday, September 15, 2017 6:39 AM IST
പൃഥ്വിരാജിനെ നായകനായി ജിനു വി. എബ്രഹാം സംവിധാനം ചെയ്ത ആദം ജോണ്‍ എന്ന ചിത്രത്തിലെ പുതിയ വീഡിയോ ഗാനമെത്തി. "അരികിൽ ഇനി ഞാൻ വരാം' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് തന്നെയാണ് . സന്തോഷ് വർമയുടെ വരികൾക്ക് ദീപക് ദേവ് സംഗീതം പകരുന്നു. സ്കോട്ട്ലൻഡിലെ മനോഹരദൃശ്യങ്ങളുടെ അകമ്പടിയോടെയാണ് ഗാനം.

പ്രണയവും പ്രതികാരവും പ്രമേയമാകുന്ന ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുക‍യാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പ്രധാനമായും വിദേശത്തായിരുന്നു. മുണ്ടക്കയംകാരനായ ആദം ജോണ്‍ പോത്തൻ എന്ന പ്ലാന്‍ററുടെ വേഷത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തിലെത്തുന്നത്. പൃഥ്വിരാജിനൊപ്പം നരേനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഭാവനയും മിസ്റ്റി ചക്രവർത്തിയുമാണ് നായികമാർ. സിദ്ധാർഥ് ശിവ, രാഹുൽ മാധവ്, ലെന, ജയ മേനോൻ എന്നിവരും ചിത്രത്തിലുണ്ട്.

പ്രശസ്ത തിരക്കഥാകൃത്ത് ജിനു എബ്രഹാം ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് നായകനായ മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ശ്രദ്ധേയനാണ് ജിനു എബ്രഹാം. കൈതപ്രം, റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. ജയ്‌രാജ് മോഷൻ പിക്ചേഴ്സും ബി സിനിമാസും ചേർന്ന് നിർമിച്ച ചിത്രം രഞ്ജി പണിക്കർ എന്‍റർടെയ്ന്‍റ്മെന്‍റ്സ് ആണ് വിതരണത്തിനെത്തിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.