"മാനം തുടുക്കണ്...' ഒടിയനിലെ കാത്തിരുന്ന ആദ്യ വീഡിയോഗാനമെത്തി
Saturday, December 8, 2018 9:28 PM IST
മോ​ഹ​ൻ​ലാ​ൽ-​വി.​എ.​ശ്രീ​കു​മാ​ർ മേ​നോ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഒ​ടി​യ​നി​ലെ ആദ്യ വീഡിയോ ഗാ​നം പു​റ​ത്തു​വി​ട്ടു. മാനം തുടുക്കണ് എന്നുതുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലാണ്. റഫീഖ് അഹമ്മദിന്‍റെ വരികൾക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു. മോഹൻലാലും നായിക മഞ്ജു വാര്യരും സന അൽത്താഫുമാണ് ഗാനത്തിലെത്തുന്നത്.

പത്രപ്രവര്‍ത്തകനും ദേശീയഅവാര്‍ഡ് നേടിയ തിരക്കഥാകൃത്തുമായ ഹരികൃഷ്ണനാണ് ഒടിയനു തിരക്കഥയൊരുക്കുന്നത്. ചിത്രത്തിൽ തെന്നിന്ത്യൻ താരം പ്രകാശ് രാജ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മോഹൻലാലിന്‍റെ അഭിനയമൂഹൂര്‍ത്തങ്ങളും ഗംഭീര ആക്ഷന്‍ രംഗങ്ങളുമാകും ഒടിയന്‍റെ പ്രത്യേകത. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂർ നി​ർ​മി​ക്കു​ന്ന ചിത്രം ഈമാസം 14ന് തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.