"ഇ​നി ത​ല്ലി​യാ​ൽ കൊ​ന്നേ​ക്ക​ണം'; ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ ടീ​സ​ർ
Friday, December 14, 2018 10:29 AM IST
അ​രു​ണ്‍ ഗോ​പി-​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. രാ​മ​ലീ​ല​യ്ക്കു ശേ​ഷം അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​നാ​ണ് ടീ​സ​ർ റി​ലീ​സ് ചെ​യ്ത​ത്.

മോ​ഹ​ൻ​ലാ​ലി​ന്‍റെ സ്ഫ​ടി​ക​ത്തി​ലെ ഒ​രു മാ​സ് ട​യ​ലോ​ഗും ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ ക​ട​മെ​ടു​ത്തി​ട്ടു​ണ്ട്. ഒ​രു സ​ർ​ഫ​റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ണ​വ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പു​തു​മു​ഖം റേ​ച്ച​ൽ ആ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

മ​നോ​ജ് കെ. ​ജ​യ​ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​മി​ച്ച​ൻ മു​ള​കു​പാ​ട​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.