ജാവേദ് അലിയുടെ ശബ്ദത്തിൽ മേരാ നാം ഷാജിയിലെ ഗാനം
Saturday, March 23, 2019 11:47 AM IST
അ​മ​ർ അ​ക്ബ​ർ അ​ന്തോ​ണി, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന മേ​രാ നാം ​ഷാ​ജി എ​ന്ന ചി​ത്ര​ത്തി​ലെ രണ്ടാമത്തെ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ​, മുന്നാ ഷൗക്കത്ത് എന്നിവരുടെ വ​രി​ക​ൾ​ക്ക് എ​മി​ൽ മു​ഹ​മ്മ​ദ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് ജാവേദ് അലിയാണ്.

മൂ​ന്നു ഷാ​ജി​മാ​രു​ടെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ ആ​സി​ഫ് അ​ലി, ബി​ജു മേ​നോ​ൻ, ബൈ​ജു സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് നാ​യ​കന്മാ​ർ. നി​ഖി​ല വി​മ​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ദി​ലീ​പ് പൊ​ന്ന​ന്‍റേതാ​ണ് തി​ര​ക്ക​ഥ. യൂ​ണി​വേ​ഴ്സ​ൽ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ബി. ​രാ​കേ​ഷ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.