x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 25 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

വെബ് ഡെസ്ക്
Published: September 10, 2026 11:39 PM IST | Updated: September 10, 2026 11:39 PM IST

പ്രതീകാത്മക ചിത്രം

ചെ​റു​തോ​ണി: പ്ര​ണ​യം ന​ടി​ച്ച് കൗ​മാ​ര​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 25 വ​ർ​ഷം ക​ഠി​നത​ട​വും 2,20, 000 രൂ​പ പി​ഴ​യും. പൈ​നാ​വ് അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ഡി.​എ​സ്. നോ​ബ​ൽ ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കൊ​ല്ലം ജി​ല്ല​യി​ലെ ശൂ​ര​നാ​ട് ആ​ന​യ​ടി പു​ത്ത​ൻ​പു​ര​യി​ൽ ആ​ർ.​അ​മ​ലി​നെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

ഇ​ടു​ക്കി ജി​ല്ല​ക്കാ​രി​യാ​യ കു​ട്ടി​യെ സോ​ഷ്യ​ൽ മീ​ഡി​യവ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ര​തി രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ പ​ല ത​വ​ണ​യും മ​റ്റൊ​രു ദി​വ​സം വാ​ഗ​മ​ണ്ണി​ലെ​ത്തി​ച്ചും പീ​ഡി​പ്പി​ച്ചെന്നാ​ണ് കേ​സ്.

ഇ​തി​നി​ടെ യു​വാ​വി​ന്‍റെ സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും സം​ശ​യം തോ​ന്നി​യ കു​ട്ടി അ​യാ​ളോ​ട് അ​ക​ലാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ഇ​യാ​ൾ കു​ട്ടി​യെ നി​ര​ന്ത​ര​മാ​യി ശ​ല്യം ചെ​യ്തു​കൊ​ണ്ടി​രു​ന്നു. ഇ​തേത്തു​ട​ർ​ന്നാ​ണ് പീ​ഡ​നവി​വ​രം പു​റ​ത്തുവ​ന്ന​ത്.

പി​ഴത്തുക പെ​ൺ​കു​ട്ടി​ക്കു ന​ൽ​ക​ണ​ം. പി​ഴ ഒ​ടു​ക്കാ​ത്ത​പ​ക്ഷം അ​ധി​കത​ട​വ് അ​നു​ഭ​വി​ക്ക​ണമെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കൂ​ടാ​തെ കു​ട്ടി​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​ട്ടി​യോ​ട് ശി​പാ​ർ​ശ ചെ​യ്തു. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശി​ക്ഷ​യാ​യ 20 വ​ർ​ഷം പ്ര​തി അ​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​കും. പ്രോസി​ക്യൂ​ഷ​നു വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഷി​ജോ​മോ​ൻ ജോ​സ​ഫ് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

Tags : Imprisonment NattuVishasham DistrictNews

Recent News

Corehub Up