x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴി​ച്ച​ലി​ല്‍ 85 കിലോ കഞ്ചാവ് പിടിച്ചെടുത്തു

വെബ് ഡെസ്ക്
Published: September 11, 2026 12:59 AM IST | Updated: September 11, 2026 12:59 AM IST

പി​ടി​ച്ചെ​ടു​ത്ത ക​ഞ്ചാ​വ്

വെ​ള്ള​റ​ട: റൂ​റ​ല്‍ എ​സ്പി പ്ര​ശാ​ന്ത​ന്‍ കാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി പൊ​ലി​സ്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍, ഒ​രാ​ഴ്ച​യോ​ളം​നീ​ണ്ട നീ​ക്ക​ത്തി​നൊ​ടു​വി​ൽ വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജി​നു സ​മീ​പ​ത്തു​നി​ന്നും വ​ൻ ക​ഞ്ചാ​വു​ശേ​ഖ​രം പി​ടി​കൂ​ടി.
ആ​ന്ധ്ര​യി​ല്‍ നി​ന്നു ത​മി​ഴ്‌​നാ​ട് വ​ഴി ക​ട​ത്തി​കൊ​ണ്ടു​വ​ന്ന ഏ​ക​ദേ​ശം 85 കി​ലോ​യോ​ളം ക​ഞ്ചാ​വാ​ണ് പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ പ്ര​ത്യേ​കം നി​ര്‍​മി​ച്ച അ​റ​യ്ക്കു​ള്ളി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. 2.200 കി​ലോ വീ​ത​മു​ള്ള 40 പാ​ക്ക​റ്റു​ക​ളാ​ണ് വാ​ഹ​ന​ത്തി​ല്‍​നി​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​ത്തി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പൊ​ലി​സ് അ​റ​സ്റ്റു​ചെ​യ്തു. വെ​ള്ള​റ​ട അ​ഞ്ചു​മ​ര​ങ്കാ​ല സ്വ​ദേ​ശി സു​ധീ​ഷ്, പൂ​ഴ​നാ​ട് കു​ന്ന​നാ​ട് സ്വ​ദേ​ശി അ​ഖി​ല്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​ട്ടാ​ക്ക​ട ഡി​വൈ​എ​സ്പി ജി. ​ബി​നു​വി​ന്‍റെ​യും നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി റോ​ബ​ര്‍​ട്ട് ജോ​ണി​യു​ടെ​യും റൂ​റ​ല്‍ ജി​ല്ലാ ഡാ​ന്‍​സാ​ഫ് ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ള്ള നീ​ക്കം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വാ​ഴി​ച്ച​ല്‍ ഇ​മ്മാ​നു​വ​ല്‍ കോ​ള​ജി​നു സ​മീ​പം വാ​ഹ​നം ത​ട​ഞ്ഞു​നി​ര്‍​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്. ആ​ര്യ​ങ്കോ​ട് പൊ​ലി​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​യി​രു​ന്നു സം​ഭ​വം. ഡാ​ന്‍​സാ​ഫ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ഫ്. ഫ​യാ​സ്, ശ​ര​ത്, ബി. ​ദി​ലീ​പ്, സു​നി​ല്‍ ലാ​ല്‍, ബി​ജു കു​മാ​ര്‍, പ്രേം ​കു​മാ​ര്‍, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഓ​പ്പ​റേ​ഷ​നി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

പ്ര​തി​ക​ളെ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി ആ​ര്യ​ന്‍​കോ​ട് സ്റ്റേ​ഷ​നി​ലേ​ക്കു​കൊ​ണ്ടു​പോ​യി. ല​ഹ​രി​ക്കെ​തി​രേ ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്നു പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : cannabis seized NattuVishasham DistrictNews

Recent News

Corehub Up