പ്രതീകാത്മക ചിത്രം
ഉദയംപേരൂർ: മദ്യപിച്ച് ഓട്ടോയോടിച്ച് വൈദ്യുതി പോസ്റ്റിലിടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ ഡ്രൈവറെ അറസ്റ്റ് ചെയ്തു. മറവന്തുരുത്ത് ഇളവുമ്മൂട്ടിൽ സ്വദേശി അൻസാരി (42)യെയാണ് ഉദയംപേരൂർ പൊലിസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച്ച രാത്രി 10.30 ഓടെ വൈക്കം റോഡിൽ ചക്കുളം ജംഗ്ഷനടുത്തായിരുന്നു അപകടം. തൃപ്പൂണിത്തുറ ഭാഗത്തേയ്ക്ക് വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലിസ് ഡ്രൈവറെ പരിശോധിച്ചപ്പോൾ മദ്യത്തിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധന നടത്തി മദ്യത്തിന്റെ ഉപയോഗം സ്ഥിരീകരിക്കുകയും തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Tags : District News Nattuvishesham Accident Autorickshaw crashes