x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദേ​ശജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു കോ​ടി​ രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 10, 2026 11:13 PM IST | Updated: September 10, 2026 11:13 PM IST

jenson

ച​ങ്ങ​നാ​ശേ​രി: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. തൃ​ശൂ​ർ ക​ല്ലൂ​ർ​ക്കാ​ട് സ്വ​ദേ​ശി ജെ​ൻ​സ​ൺ (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

ച​ങ്ങ​നാ​ശേ​രി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ബി​എ​ൽ​എ​സ് ഹ്യൂ​മ​ൻ റി​സോ​ഴ്സ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ വി​ദേ​ശ ജോ​ലി​ക്കാ​യി പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് വീ​സ ത​യാ​റാ​ക്കി ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി​ക​ൾ പ​ണം കൈ​പ്പ​റ്റി​യ​ത്. 2025 ന​വം​ബ​ർ 4 മു​ത​ൽ 2026 മാ​ർ​ച്ച് 7 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഒ​ന്നാം പ്ര​തി നേ​രി​ട്ടും മ​റ്റു പ്ര​തി​ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കും ഏ​ജ​ൻ​സി അ​ക്കൗ​ണ്ടി​ലേ​ക്കും വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി ആ​കെ 1,00,73,300 രൂ​പ കൈ​പ്പ​റ്റി​യെ​ന്നാ​ണ് പ​രാ​തി.

പ​ണം കൈ​പ്പ​റ്റി​യ​ശേ​ഷം വാ​ഗ്ദാ​നം ചെ​യ്ത ജോ​ലി ന​ൽ​കു​ക​യോ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്യാ​തെ വ​ഞ്ചി​ച്ചെ​ന്നാ​ണ് കേ​സ്. ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​ക്കെ​തി​രേ ലു​ക്ക് ഔ​ട്ട് സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

കേ​ര​ള​ത്തി​ൽ അ​വ​ധി​ക്കാ​യെ​ത്തി​യ പ്ര​തി അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ളം വ​ഴി അ​ർ​മേ​നി​യ​യി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് പി​ടി​യി​ലാ​യ​ത്. തു​ട​ർ​ന്ന് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് ഇ​യാ​ളെ അ​ഹ​മ്മ​ദാ​ബാ​ദി​ൽ​നി​ന്ന് ക​സ്റ്റ​ഡി​യി​ൽ ഏ​റ്റെ​ടു​ത്ത് നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ റി​മാ​ൻ​ഡ് ചെ​യ്തു.

ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ആ​ഷാ​ദ് എ​സ്, എ​സ്എ​ച്ച്ഒ അ​നി​ൽ ജോ​ർ​ജ്, എ​സ്ഐ​മാ​രാ​യ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, ബി​നി​ൽ വി​ജ​യ​ൻ, സീ​നി​യ​ർ സി​പി​ഒ നി​തി​ൻ ജോ​ൺ, എ​എ​സ്ഐ സൈ​നി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags : Local News Nattuvishesham Accused arrested

Recent News

Corehub Up