x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​ളി​വി​ൽ ക​ഴി​ഞ്ഞ വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 10, 2026 11:48 PM IST | Updated: September 10, 2026 11:48 PM IST

നൈ​നേ​ഷ്

നെ​ടു​ങ്ക​ണ്ടം: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി കേ​സു​ക​ളി​ലെ പ്രതിയായ തൃ​ശൂ​ർ സ്വ​ദേ​ശി നെ​ടു​ങ്ക​ണ്ടം പൊ​ലി​സി​ന്‍റെ പി​ടി​യി​ൽ. തൃ​ശൂ​ർ വ​ല​പ്പാ​ട് തൊ​ട്ടാ​ര​ത്തി​ൽ നൈ​നേ​ഷാ​ണ് (46) പി​ടി​യി​ലാ​യ​ത്.

എ​ഴു​കും​വ​യ​ൽ കൗ​ന്തി​യി​ൽ താ​മ​സി​ച്ച് കൃ​ഷി ചെ​യ്തി​രു​ന്ന വീ​ട്ടി​ൽനി​ന്നാ​ണ് ക​ഞ്ചാ​വു​മാ​യി നൈ​നേ​ഷി​നെ പി​ടി​കൂ​ടി​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. കൃ​ഷി​യു​ടെ മ​റ​വി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് ക​ഞ്ചാ​വ് എ​ത്തി​ച്ച് തൃ​ശൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഗു​ണ്ടാ ലി​സ്റ്റി​ലും ഇ​യാ​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.​നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ പി​ന്നീ​ട് അ​ന്തി​ക്കാ​ട് പൊ​ലീ​സി​ന് കൈ​മാ​റി. 2008ൽ ​അ​ന്തി​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വ​ധ​ശ്ര​മ​ക്കേ​സി​ലാ​ണ് ന​ട​പ​ടി.

Tags : Local News Nattuvishesham murder case arrested ganja

Recent News

Corehub Up