x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​നു​സ്മ​ര​ണം ഇ​ന്ന്

വെബ് ഡെസ്ക്
Published: August 9, 2026 11:36 PM IST | Updated: August 9, 2026 11:36 PM IST

വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ന്‍ പള്ളിപ്പുറം പള്ളിയിൽ വി​കാ​രി​യാ​യി​രു​ന്ന​പ്പോ​ള്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​റ്റ​ക്ക​ല്ലി​ല്‍ തീ​ര്‍​ത്ത മാ​മോ​ദീ​സാ​ത്തൊ​ട്ടി

പ​ള്ളി​പ്പു​റം​ പ​ള്ളി തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റും

ചേ​ര്‍​ത്ത​ല: ച​രി​ത്ര പ്ര​സി​ദ്ധ മ​രി​യ​ൻ-​ചാ​വ​റ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ പ​ള്ളി​പ്പു​റം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ കൊം​ബ്രേ​രി​യ തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​നു​സ്മ​ര​ണം ന​ട​ക്കും. ഇ​ന്നു രാ​വി​ലെ ആ​റി​നും ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന, വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് അ​നു​സ്മ​ര​ണം. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, വാ​ഴ്‌​വ്. കൊ​ച്ചി പ്രൊ​വി​ന്‍​സി​ലെ പ്രൊ​വി​ന്‍​ഷ്യ​ല്‍ ഫാ. ​പൗ​ലോ​സ് കി​ട​ങ്ങേ​ന്‍ സി​എം​ഐ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. മ​ണ​പ്പു​റം ആ​ശ്ര​മ​ത്തി​ലെ വൈ​ദി​ക​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​കും.

വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ പാ​ദ​മു​ദ്ര പ​തി​ച്ച​തും വി​ശു​ദ്ധ​ന്‍റെ പു​ണ്യ​സ്മ​ര​ണ​ക​ളാ​ൽ ദീ​പ്ത​മാ​യി​രി​ക്കു​ന്ന ഇ​ട​മാ​ണ് പ​ള്ളി​പ്പു​റം പ​ള്ളി​യും പ​രി​സ​ര​വും. വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍ വൈ​ദി​ക വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന​തും വി​കാ​രി​യാ​യി​രു​ന്ന​തും പ​ള്ളി​പ്പു​റം പ​ള്ളി​യി​ൽ മാ​ത്ര​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പൗ​രോ​ഹി​ത്യ രൂ​പീ​ക​ര​ണ​ത്തി​ലേ​ക്കും വി​ശു​ദ്ധ പ​ദ​വി​യി​ലേ​ക്കു​ള്ള ഉ​യ​ർ​ത്ത​പ്പെ​ട​ലി​നും പ​ള്ളി​പ്പു​റ​ത്തി​ന്‍റെ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണ്.

ആ​ത്മീ​യ ഗു​രു​വാ​യ പാ​ല​യ്ക്ക​ൽ തോ​മാ മ​ൽ​പ്പാ​നും വി​ശു​ദ്ധ​നും ചേ​ർ​ന്ന് ആ​ഗോ​ള സ​ഭ​യ്ക്ക് അ​ഭി​മാ​ന​മാ​യി​ട്ടു​ള്ള സി​എം​ഐ സ​ഭ​യു​ടെ സ്ഥാ​പ​ന​ത്തി​ലേ​ക്കു​ള്ള വ​ഴി​തെ​ളി​ച്ച​തും സി​എം​ഐ സ​ഭ​യു​ടെ മാ​ന്നാ​നം ഹൗ​സ് സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി നി​യ​മി​ത​നാ​യ​തും പ​ള്ളി​പ്പു​റ​ത്ത് വി​കാ​രി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ലാ​ണ്.

റോ​ക്കോ​സ് ശീ​ശ്മ​യെ​ന്ന തെ​റ്റാ​യ പ​ഠി​പ്പി​ക്ക​ലി​നെ സ​ത്യ​വി​ശ്വാ​സ പ്ര​ബോ​ധ​ന​ങ്ങ​ളാ​ൽ എ​തി​രി​ടാ​ൻ മ​ധ്യ​തി​രു​വി​താം​കൂ​റി​ൽ മ​ഹാ​യോ​ഗം വി​ളി​ച്ചു​കൂ​ട്ടി​യ പ്ര​ദേ​ശം പ​ള്ളി​പ്പു​റം ആ​യി​രു​ന്നു. വി​ശു​ദ്ധ​ൻ വി​കാ​രി​യാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ഉ​ണ്ടാ​യി​രു​ന്ന പ​ള്ളി​മേ​ട​യും പ​രി​സ​ര​വും ഇ​ന്നും അ​ങ്ങ​നെ ത​ന്നെ കാ​ത്തു​സൂ​ക്ഷി​ച്ചു പോ​രു​ന്നു. വി​ശു​ദ്ധ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ തി​രു​ശേ​ഷി​പ്പ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന അ​ൾ​ത്താ​ര, അ​ദ്ദേ​ഹം ദി​വ്യ​ബ​ലി അ​ർ​പ്പി​ച്ചി​രു​ന്ന അ​ൾ​ത്താ​ര എ​ന്നി​വ അ​തി​വി​ശു​ദ്ധ​മാ​യി ഇ​പ്പോ​ഴും കാ​ത്തു​സൂ​ക്ഷി​ച്ചു പോ​രു​ന്നു.

വി​ശു​ദ്ധ​ൻ പ​ള്ളി​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ഒ​റ്റ​ക്ക​ല്ലി​ൽ തീ​ർ​ത്ത മാ​മോ​ദീ​സ തൊ​ട്ടി, കി​ണ​ർ എ​ന്നി​വ ഇ​വി​ടെ കാ​ണാ​വു​ന്ന​താ​ണ്. എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി​യി​ൽ ആ​ദ്യ ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് പി​താ​വി​ന്‍റെ തി​രു​നാ​ളും, ജ​നു​വ​രി 16 ന് ​വി​ശു​ദ്ധ​ന്‍റെ ആ​ത്മീ​യ ഗു​രു​വാ​യി​രു​ന്ന പാ​ല​യ​്ക്ക​ൽ തോ​മാ മ​ൽ​പ്പാ​ന്‍റെ അ​നു​സ്മ​ര​ണ​വും ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ത്ത​പ്പെ​ടു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews Saint Chavara

Recent News

Corehub Up