Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Arrested

Kannur

31 പ​വ​ൻ മോ​ഷ്ടി​ച്ച് പ​ക​രം മു​ക്കു​പ​ണ്ടം: മ​ണി​ക്ക​ട​വി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ

ഉ​ളി​ക്ക​ൽ: വീ​ട്ടി​ൽ​നി​ന്ന് 31 പ​വ​ൻ മോ​ഷ്ടി​ച്ച് പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച സം​ഭ​വ​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. മ​ണി​ക്ക​ട​വി​ലെ വീ​ട്ടി​ൽ​നി​ന്ന് 31 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ വ​യ​നാ​ട് പേ​ര്യ പാ​റ​ത്തോ​ട്ട​ത്തെ ഉ​ച്ച​പ്പ​ള്ളി​ൽ പ്രേ​മ (50) യെ​യാ​ണ് ഉ​ളി​ക്ക​ൽ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ണി​ക്ക​ട​വി​ലെ ന്യാ​യ​പ്പ​ള്ളി ഈ​പ്പ​ന്‍റെ മ​ക​ൾ നി​മ്മി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബെ​ഡ്റൂ​മി​ലെ അ​ല​മാ​ര​യി​ലും മേ​ശ​യി​ലും സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഓ​രോ​ന്നാ​യി കൈ​ക്ക​ലാ​ക്കി പ​ക​രം അ​തേ ഡി​സൈ​നി​ലു​ള്ള മു​ക്കു​പ​ണ്ട​ങ്ങ​ൾ അ​ല​മാ​ര​യി​ൽ തി​രി​ച്ചു​വ​ച്ച് വീ​ട്ടു​കാ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന മാ​ല, വ​ള, നെ​ക്‌‌​ലേ​സ്, മോ​തി​രം, ലോ​ക്ക​റ്റ്, പാ​ദ​സ​രം തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​തി മോ​ഷ്ടി​ച്ച​ത്.

ഈ​പ്പ​നും ഭാ​ര്യ​യ്ക്കും സ​ഹാ​യ​ത്തി​നാ​യി 2023 ലാ​ണ് പ്രേ​മ മ​ണി​ക്ക​ട​വി​ലെ വീ​ട്ടി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ പൂ​ർ​ണ​വി​ശ്വാ​സം നേ​ടി​യെ​ടു​ത്ത​തോ​ടെ ഈ​പ്പ​ന്‍റെ ഭാ​ര്യ മ​രി​ച്ച​ശേ​ഷ​വും പ്ര​തി വീ​ട്ടി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഈ​പ്പ​ന്‍റെ മ​ക​ളും കു​ടും​ബ​വും ബം​ഗ​ളൂ​രു​വി​ലാ​ണ് താ​മ​സം. ഇ​വ​രു​ടെ അ​സാ​ന്നി​ധ്യം മു​ത​ലെ​ടു​ത്താ​യി​രു​ന്നു മോ​ഷ​ണം. സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​ർ തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും ആ​ദ്യ​മൊ​ന്നും വീ​ട്ടു​ജോ​ലി​ക്കാ​രി​യെ സം​ശ​യി​ച്ചി​ല്ല. നേ​ര​ത്തേ കു​ട്ടി​ക​ളു​ടെ മാ​ല​ക​ളി​ലൊ​ന്ന് കാ​ണാ​താ​യ​താ​യി​രു​ന്നു.

എ​ന്നാ​ൽ, പ​ണ​യം​വ​ച്ച സ്വ​ർ​ണ​ത്തി​നൊ​പ്പം ഉ​ണ്ടാ​കു​മെ​ന്ന ധാ​ര​ണ​യി​ൽ വീ​ട്ടു​കാ​ർ കൂ​ടു​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നി​ല്ല.

പൂ​ജ​യു​ടെ അ​വ​ധി​ക്ക് ഈ​പ്പ​ൻ മ​ക്ക​ൾ​ക്കൊ​പ്പം ബം​ഗ​ളൂ​രു​വി​ൽ പോ​യി​രു​ന്നു. ഈ ​സ​മ​യം പ്ര​തി മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തി​രി​ച്ചെ​ത്തി​യ കു​ടും​ബം അ​ല​മാ​ര​യും മേ​ശ​യും തു​റ​ക്കാ​ൻ താ​ക്കോ​ൽ അ​ന്വേ​ഷി​ച്ച​പ്പോ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. താ​ക്കോ​ൽ ന​ഷ്ട​പ്പെ​ട്ടെ​ന്നു ക​രു​തി പൂ​ട്ടു​പൊ​ളി​ച്ച് നോ​ക്കി​യ​പ്പ​പ്പോ​ഴാ​ണ് മോ​ഷ​ണം തി​രി​ച്ച​റി​ഞ്ഞ​ത്. വീ​ട്ടു​കാ​ർ യാ​തൊ​രു സം​ശ​യ​വും തോ​ന്നാ​ത്ത​വി​ധം പ്ര​തി​യെ അ​വ​ർ​ക്കൊ​പ്പം നി​ർ​ത്തി. തു​ട​ർ​ന്ന് ത​ന്ത്ര​പ​ര​മാ​യി അ​വ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു.

ഒ​റി​ജി​ന​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യ മു​ക്കു​പ​ണ്ട​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി യ​ഥാ​ർ​ഥ ആ​ഭ​ര​ണ​ങ്ങ​ളു​ടെ​യും മു​ക്കു​പ​ണ്ട​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഫോ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​താ​ണ് കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ഡ്യൂ​പ്ലി​ക്ക​റ്റ് മാ​ല​യി​ലെ ലോ​ക്ക​റ്റു​ക​ൾ മാ​റ്റാ​തി​രു​ന്ന​തും സം​ശ​യ​ത്തി​ന് കാ​ര​ണ​മാ​യി. ഇ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

നി​മ്മി ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പൊ​ലി​സ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നാ​യി പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പൊ​ലി​സ് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

District News

എംഡിഎംഎയുമായി യുവാവ് പിടിയിൽ

മ​ര​ട്: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഇ​ടു​ക്കി ഉ​ടു​മ്പ​ന്നൂ​ർ ക​ണി​യാം​പ​റ​മ്പി​ൽ ദേ​വ​ജി​ത്ത് സു​നി​ൽ(26) നെ​യാ​ണ് കു​ണ്ട​ന്നൂ​രി​ൽ ഫോ​റം മാ​ളി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ വി​പ​ണി​യി​ൽ ഒ​രു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന കൊ​മേ​ഴ്സ്യ​ൽ എം​ഡി​എം​എ​യു​മാ​യി ഡാ​ൻ​സാ​ഫ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്നും 17ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വി​ൽ​പ​ന​യ്ക്കാ​യി ലോ​ഡ്ജി​ൽ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് വി​ൽ​പ​ന ചെ​യ്യാ​നൊ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

District News

14കാ​ര​ന് പീ​ഡനം; ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

നാ​ദാ​പു​രം: ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ളി​യാ​വി​ൽ 14 വ​യ​സ്കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ. പു​ളി​യാ​വ് സ്വ​ദേ​ശി ക​ന​വ​ത്ത് കു​ഞ്ഞാ​ലി (66) നെ​യാ​ണ് നാ​ദാ​പു​രം സി​ഐ കെ. ​മു​ര​ളി​ധ​ര​ൻ, ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വി​ദ്യാ​ർ​ഥി​യു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് അ​റി​ഞ്ഞ പ്ര​തി ബം​ഗ​ളൂ​രു, ചെ​ന്നൈ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി വീ​ട്ടി​ലേ​ക്ക് വ​രു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ല്ലാ​ച്ചി​യി​ൽ വ​ച്ചാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 14 കാ​ര​നെ പ്ര​തി​യു​ടെ സ്‌​കൂ​ട്ട​റി​ൽ കൊ​ണ്ട് പോ​യാ​ണ് പീ​ഡന​ത്തി​നി​ര​യാ​ക്കി​യ​ത്. സ്‌​കൂ​ട്ട​റും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. നാ​ദാ​പു​രം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

‎റ​ബ​ർ ഷീ​റ്റ് മോ​ഷ്ടി​ച്ച പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

‎‎നെ​ടു​മ​ങ്ങാ​ട് : വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന റ​ബ​ർ ഷീ​റ്റ് മോ​ഷ്ടി​ച്ച പ്ര​തി​ക​ളെ ആ​ര്യ​നാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വാ​ളി​ക്കോ​ട് ആ​ക്കോ​ട്ടു​പാ​റ വി​മ​ല ഭ​വ​നി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന അ​മീ​ർ അ​ലി (19), നെ​ടു​മ​ങ്ങാ​ട് കു​റ​ക്കോ​ട് കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ലി​ഫ് (23) എ​ന്നി​വ​രെ​യാ​ണ് ആ​ര്യ​നാ​ട് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വി​നോ​ബ​നി​കേ​ത​ൻ മു​തു​പു​രം പെ​രു​മാ​ൾ വീ​ട്ടി​ൽ ര​മാ​ദേ​വി​യു​ടെ വീ​ട്ടി​ലാ​ണ് ഇ​ക്ക​ഴി​ഞ്ഞ 31ന് ​രാ​ത്രി ഇ​വ​ർ മോ​ഷ​ണം ന​ട​ത്തി​യ​ത്. രാ​വി​ലെ വീ​ട്ടു​കാ​ർ സി​സി​ടി​വി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മ​തി​ൽ ചാ​ടി​ക്ക​ട​ന്നെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ വീ​ടി​നു പി​ൻ​വ​ശ​ത്ത് ഉ​ണ​ങ്ങാ​നി​ട്ടി​രു​ന്ന 40 റ​ബ​ർ ഷീ​റ്റു​ക​ൾ മോ​ഷ്‌​ടി​ച്ചു കൊ​ണ്ടു​പോ​കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ര്യ​നാ​ട് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​രു​വി​ക്ക​ര​യി​ലെ പ​വ​ർ ടൂ​ൾ​സ് ക​ട​യി​ലെ ഏ​ണി മോ​ഷ്ടി​ച്ചു ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ക്ഷ​മാ​പ​ണം എ​ഴു​തി തി​രി​കെ കൊ​ണ്ടു​വ​ച്ച​തും ഇ​വ​രാ​ണെ​ന്നു പൊ​ലി​സ് അ​റി​യി​ച്ചു.

വി​വി​ധ സ്‌​ഥ​ല​ങ്ങ​ളി​ൽ വാ​ട​ക​യ്ക്കു വീ​ടെ​ടു​ത്തു താ​മ​സി​ക്കു​ന്ന പ്ര​തി​ക​ൾ ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നു നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

District News

മ​ഞ്ഞപ്പെ​ട്ടി ക​വ​ർ​ച്ച; കൂ​ട്ടു​പ്ര​തി ത​മി​ഴ്നാ​ട്ടി​ൽ പി​ടി​യി​ൽ

നെ​ടു​ങ്ക​ണ്ടം: മ​ഞ്ഞ​പ്പെ​ട്ടി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ഏ​ല​ക്ക​യും ഉ​ൾ​പ്പെ​ടെ 12 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന കൂ​ട്ടു​പ്ര​തി​യെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു നെ​ടു​ങ്ക​ണ്ടം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് പു​തു​പ്പ​ട്ടി ഇ​ന്ദി​രാ​ന​ഗ​ർ കോ​ള​നി​യി​ൽ അ​ശോ​ക് (21) ആ​ണ് ദി​ണ്ഡി​ഗ​ലി​ൽ​നി​ന്നു പി​ടി​യി​ലാ​യ​ത്.


മോ​ഷ​ണ​ത്തി​നു​ശേ​ഷം ഗോ​വ​യി​ലേ​ക്ക് ക​ട​ന്ന ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം ത​മി​ഴ്നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ന്നു പൊ​ലി​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന പ്ര​തി പാ​റ​ത്തോ​ട് ക​റു​പ്പ​ക​യി​ല്ലം തു​കേ​തി​നെ (37) ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ 31നാ​ണ് മ​ഞ്ഞ​പ്പെ​ട്ടി കാ​ളി​വി​ലാ​സം രാ​ജ​യ്യ​യു​ടെ വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടു​കാ​ർ ജോ​ലി​ക്കു​പോ​യ സ​മ​യ​ത്ത് മു​ൻ​വ​ശ​ത്തെ വാ​തി​ലി​ന്‍റെ പൂ​ട്ട് കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ​വും പ​ണ​വും ഉ​ണ​ക്കി സൂ​ക്ഷി​ച്ചി​രു​ന്ന ഏ​ല​ക്ക​യു​മാ​ണ് മോ​ഷ്ടി​ച്ച​ത്.

District News

ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പ്പി​ച്ച ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍

മ​റ​യൂ​ര്‍: കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച ഭ​ര്‍​ത്താ​വ് പി​ടി​യി​ല്‍. മ​റ​യൂ​ര്‍ പൊ​ലി​സ് സ്റ്റേ​ഷ​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30നാ​ണ് സം​ഭ​വം. കാ​ന്ത​ല്ലൂ​ര്‍ തീ​ര്‍​ഥ​മ​ല സ്വ​ദേ​ശി​നി സു​ബു​ല​ക്ഷ്മി(48)​യെ​യാ​ണ് ഭ​ര്‍​ത്താ​വ് മാ​ങ്കു​ളം കു​റ​ത്തി​ക്കു​ടി സ്വ​ദേ​ശി ശി​വാ​ന​ന്ദ​ന്‍ ആ​ക്ര​മി​ച്ച​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബ്ബ​ല​ക്ഷ്മി​യെ പൊ​ലി​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്കി വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി.
കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ര്‍​ന്ന് ശി​വാ​ന​ന്ദ​ന്‍ ന​ല്‍​കി​യ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ളെ​യും ഭാ​ര്യ​യെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

പ്ര​ശ്‌​നം ച​ര്‍​ച്ച ചെ​യ്ത് പു​റ​ത്തി​റ​ങ്ങി​യ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​കു​ക​യും കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന വാ​ക്ക​ത്തി ഉ​പ​യോ​ഗി​ച്ച് ശി​വാ​ന​ന്ദ​ന്‍ സു​ബ്ബ ല​ക്ഷ്മി​യെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സു​ബ്ബ​ല​ക്ഷ്മി​യ്ക്ക് നി​ര​വ​ധി ത​വ​ണ വെ​ട്ടേ​റ്റു.  മ​റ​യൂ​ര്‍ എ​സ്‌​ഐ സി​ബി​ന്‍ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ന്‍ ശി​വാ​ന​ന്ദ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

District News

മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്ന മൂ​ന്നം​ഗ​സം​ഘം പി​ടി​യി​ൽ; ഒ​ന്നാം പ്ര​തി​ക്കെ​തി​രേ 22 കേ​സു​ക​ൾ

മു​ട്ടം: പ​ള്ളി ന​ട​യി​ൽ​വ​ച്ചി​രു​ന്ന ക​പ്യാ​രു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ര​ട​ങ്ങു​ന്ന ക​ള്ള​ന്മാ​രു​ടെ സം​ഘ​ത്തെ മു​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
കാ​രി​ക്കോ​ട് താ​ഴെ​ത്തൊ​ട്ടി​യി​ൽ വീ​ട്ടി​ൽ ബി​ജു (പു​ള്ള് ബി​ജു - 51), കാ​രി​ക്കോ​ട് ഒ​ള​മ​റ്റം ക​മ്പി​പ്പാ​ലം ഭാ​ഗ​ത്ത് ക​ണ്ട​ത്തി​ൻ​ക​ര​യി​ൽ വീ​ട്ടി​ൽ ഷി​യാ​ദ് (48), കോ​ടി​ക്കു​ളം ഐ​രാം​പി​ള്ളി കോ​ള​നി ഭാ​ഗ​ത്ത് പ​തി​യെ​പ്ലാ​ക്ക​ൽ അ​നി​ൽ (47) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

മു​ട്ടം ഊ​ര​ക്കു​ന്ന് ക്രി​സ്ത്യ​ൻ പ​ള്ളി​യി​ലെ ക​പ്യാ​രാ​യ ഇ​ട​പ്പ​ള്ളി നാ​ഡി​യാം​കു​ന്ന് ജോ​സ് ജോ​സ​ഫി​ന്‍റെ ഫോ​ണാ​ണ് ഇ​വ​ർ ക​വ​ർ​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തെ ന​ട​യി​ൽ​വ​ച്ചി​രു​ന്ന ഫോ​ൺ ബി​ജു മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.  തു​ട​ർ​ന്ന് ഈ ​ഫോ​ൺ ഷി​യാ​ദ് മു​ഖേ​ന തൊ​ടു​പു​ഴ ടൗ​ണി​ലെ ഒ​രു ക​ട​യി​ൽ വി​ൽ​ക്കു​ക​യും ചെ​യ്തു.

പ്ര​തി ബി​ജു പ്ര​ദേ​ശ​ത്തെ സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. ഇ​യാ​ളു​ടെ പേ​രി​ൽ വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി 22 കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.  മ​റ്റൊ​രു പ്ര​തി​യാ​യ ഷി​യാ​ദി​ന്‍റെ പേ​രി​ൽ 13 മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ടെ​ന്നും പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ

കോ​വ​ളം: വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നാ​റു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ. പാ​ച്ച​ല്ലൂ​ർ ചു​ടു​കാ​ടി​നു സ​മീ​പം പു​ല​യ​ൻ​വി​ളാ​കം വീ​ട്ടി​ൽ ര​തീ​ഷ് (39) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഗ്യാ​സ് വി​ത​ര​ണ​ക്കാ​ര​നാ​ണ് ഇ​യാ​ളെ​ന്നു വി​ഴി​ഞ്ഞം പൊ​ലി​സ് അ​റി​യി​ച്ചു. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. ര​ണ്ടു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സം കോ​വ​ളം പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

സ​ർ​ക്കാ​ർ അ​ഭ​യ​കേ​ന്ദ്ര​ത്തി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്ന് കോ​വ​ളം പൊ​ലി​സ് രേ​ഖ​പ്പെ​ടു​ത്തി​യ മൊ​ഴി​യി​ൽ നി​ന്നാ​ണ് വീ​ണ്ടും ര​ണ്ടു​പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. സീ​റോ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കോ​വ​ളം പൊ​ലി​സ്, വി​ഴി​ഞ്ഞം, ഫോ​ർ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്ക് കേ​സ് ട്രാ​ൻ​ഫ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

പ​ര​സ്പ​രം അ​റി​യാ​ത്ത നാ​ലു​പേ​രാ​ണു വി​ദ്യാ​ർ​ഥി​നി​യെ പ​ല​യി​ട​ങ്ങ​ളി​ൽ​വ​ച്ചു പീ​ഡി​പ്പി​ച്ച​തെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു. ഈ ​സം​ഭ​വ​ത്തി​ൽ പൂ​ങ്കു​ളം സ്വ​ദേ​ശി അ​നൂ​പ് (39), പ​ള്ളി​ച്ച​ൽ ക​ണ്ണം​കോ​ട് മ​ച്ചേ​ൽ സ്വ​ദേ​ശി റോ​യ് (27) എ​ന്നി​വ​രെ കോ​വ​ളം പൊ​ലി​സ് നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു.

District News

ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​ യുവാവ് പിടിയിലായി

 ഉ​ള്ളൂ​ർ: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​നു മു​ന്നി​ൽ​നി​ന്നു ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ച​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് പി​ടി​കൂ​ടി. കൊ​ല്ലം ചാ​ത്ത​ന്നൂ​ർ ചെ​റു​ക​ര വൃ​ന്ദാ​വ​നം വീ​ട്ടി​ൽ​നി​ന്നും ഞെ​ക്കാ​ട് ബൈ​ജു നി​വാ​സി​ൽ താ​മ​സി​ച്ചു​വ​രു​ന്ന പ്രി​യേ​ഷ് (23) ആ​ണ് പി​ടി​യി​ലാ​യ​ത്. പ്ര​തി​ക്കെ​തി​രേ അ​യി​രൂ​ർ, കൊ​ല്ലം, ഈ​സ്റ്റ് ക​ല്ല​മ്പ​ലം സ്റ്റേ​ഷ​നു​ക​ളി​ൽ പോ​ക്സോ, ല​ഹ​രി വി​ൽ​ക്ക​ൽ, മോ​ഷ​ണ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ആ​യൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ ഒ​രു കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​പ്പോ​ഴാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ബൈ​ക്ക് മോ​ഷ​ണം തെ​ളി​യു​ന്ന​ത്. പോ​ക് സോ കേ​സി​ലെ ഇ​ര​യെ കാ​ണാ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ന്ന​പ്പോ​ഴാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ര​ണ്ടു ബൈ​ക്കു​ക​ൾ പ്രി​യേ​ഷ് മോ​ഷ്ടി​ച്ചു കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത്. ര​ണ്ടു ബൈ​ക്കും മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലി​സ് ക​ണ്ടെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ഐ ഗി​രി​ലാ​ൽ, എ​സ്ഐ വി​പി​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.
‎‎

District News

കാ​പ്പാ ലം​ഘ​നം: പ്ര​തി പി​ടി​യി​ൽ

 കു​ണ്ട​റ : കാ​പ്പാ നി​യ​മം ലം​ഘി​ച്ച പ്ര​തി പി​ടി​യി​ൽ. മു​ള​വ​ന കോ​ട്ട​പ്പു​റം കി​ര​ൺ നി​വാ​സി​ൽ കി​ര​ൺ ക്ലീ​റ്റ​സ് (30) ആ​ണ് പി​ടി​യി​ലാ​യ​ത്.  കാ​പ്പ കേ​സി​ൽ അ​ക​പ്പെ​ട്ട് ആ​റു​മാ​സ​കാ​ല​ത്തോ​ളം കു​ണ്ട​റ, ക​ല്ല​ട തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ പാ​ടി​ല്ല എ​ന്നു​ള്ള നി​യ​മം നി​ല​നി​ൽ​ക്കെ ക​ല്ല​ട പൊലിസ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​ന്ന് അ​ടി​പി​ടി ഉ​ണ്ടാ​ക്കി​യ കേ​സി​ലാ​ണ് കി​ര​ൺ പി​ടി​യി​ലാ​യ​ത്.

എ​സ്എ​ച്ച് ഒ ​സു​നു കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ അ​രു​ൺ, ദീ​പു, പ്രി​യ, മ​നോ​ഹ​ര​ൻ പി​ള്ള എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​ത്തോ​ടൊ​പ്പം സി​പി​ഒ മാ​രു​ടെ സ​ഹാ​യ​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

പ​ണം ത​ട്ടി​യെ​ടു​ത്ത ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

കാ​യം​കു​ളം: ഫോ​ൺ പേ ​വ​ഴി പ​ണം അ​യ​ച്ചു​ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 2000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ളെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​യം​കു​ളം കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം ത​ട്ടാ​രു​പ​ടീ​ത്ത​തി​ൽ സ​ൽ​മാ​ൻ (21), കൃ​ഷ്ണ​പു​രം ദേ​ശ​ത്തി​ന​കം പ​ന്തം​പ്ലാ​വി​ൽ ല​ക്ഷം​വീ​ട്ടി​ൽ ഷാ​മോ​ൻ (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കാ​യം​കു​ളം പു​തി​യി​ടം ഭാ​ഗ​ത്തു​ള്ള എ​സ്ബിഐ എടിഎം സിഡിഎം കൗ​ണ്ട​റി​ന് സ​മീ​പ​മാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ മൂ​ന്നി​ന് വൈ​കി​ട്ട് 3.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എടിഎം കൗ​ണ്ട​റി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​നെ​ത്തി​യ പ​രാ​തി​ക്കാ​ര​നോ​ട് 2000 രൂ​പ ന​ൽ​കി​യാ​ൽ തു​ക അ​ക്കൗ​ണ്ടി​ലേ​ക്ക് ഫോ​ൺ പേ ​വ​ഴി അ​യ​ച്ചു​ന​ൽ​കാ​മെ​ന്ന് പ്ര​തി​ക​ൾ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​നി​ൽ​നി​ന്ന് പ​ണം കൈ​പ്പ​റ്റി​യ പ്ര​തി​ക​ൾ വാ​ഗ്ദാ​നം ചെ​യ്ത​തു​പോ​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് തു​ക അ​യ​ച്ചു​ന​ൽ​കാ​തെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​മാ​നരീ​തി​യി​ൽ പ​ണം ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ങ്ങ​ളി​ലും പ്ര​തി​ക​ൾ​ക്ക് പ​ങ്കു​ള്ള​താ​യാ​ണ് സൂ​ച​ന. ചെ​റി​യ തു​ക​ക​ളാ​യ​തി​നാ​ൽ പ​ല​രും പ​രാ​തി ന​ൽ​കാ​ൻ മ​ടി​ച്ച​താ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ പു​റ​ത്തു​വ​രാ​ൻ വൈ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.​

സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൂ​ടു​ത​ൽ പേ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നും സ​മാ​നരീ​തി​യി​ൽ ന​ട​ന്ന മ​റ്റ് ത​ട്ടി​പ്പു​ക​ളി​ൽ ഇ​വ​ർ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും പൊ​ലി​സ് നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. കൂ​ടു​ത​ൽ പ​രാ​തി​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

District News

യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സ്: ര​ണ്ടു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

ഓ​ച്ചി​റ: യു​വാ​വി​നെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ലെ ര​ണ്ടു​പേ​രെ കൂ​ടി ഓ​ച്ചി​റ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു. ഒ​ന്നാം പ്ര​തി ഓ​ച്ചി​റ വി​ല്ലേ​ജി​ൽ, മേ​മ​ന മു​റി​യി​ൽ ആ​ദ​ർ​ശ് ഭ​വ​നം വീ​ട്ടി​ൽ ആ​ദ​ർ​ശ് എ​സ് നാ​യ​രും ആ​റാം പ്ര​തി ഓ​ച്ചി​റ വി​ല്ലേ​ജി​ൽ ഞ​ക്കാ​നാ​ൽ മു​റി​യി​ൽ സ​ജു​ഭ​വ​നം വീ​ട്ടി​ൽ ഓ​ന്ത് എ​ന്ന് വി​ളി​ക്കു​ന്ന സ​ജു​വി​നെ​യു​മാ​ണ് ഓ​ച്ചി​റ പൊലിസ് പി​ടി​കൂ​ടി​യ​ത്. ഈ ​കേ​സി​ൽ മൈ​ന ഹ​രി എ​ന്ന് വി​ളി​ക്കു​ന്ന ഹ​രി​കൃ​ഷ്ണ​ൻ, ച​ക്ക​ര എ​ന്ന് വി​ളി​ക്കു​ന്ന അ​തു​ൽ രാ​ജ് എ​ന്നി​രെ ക​ഴി​ഞ്ഞ ദി​വ​സം ഓ​ച്ചി​റ പൊലിസും ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഹ​രി​കൃ​ഷ്ണ​ന്‍റെ സു​ഹൃ​ത്തി​നെ​തി​രെ ന​ൽ​കി​യ കേ​സ് പി​ൻ​വ​ലി​ക്കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പാ​യി​ക്കു​ഴി പാ​ല​മു​ട്ടി​ൽ അ​ഖി​ലി​നെ (27) ഇ​വ​ർ ഉ​ൾ​പ്പെ​ട്ടു​ള്ള സം​ഘം ക​ഴി​ഞ്ഞ 23ന് ​കാ​റി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​യെ​ന്നാ​ണ് കേ​സ്. കാ​റി​ൽ വ​ച്ചും സു​ഹൃ​ത്തി​ന്‍റെ പ്രാ​വു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചും അ​ഖി​ലി​നെ മ​ർ​ദി​ക്കു​ക​യും ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​വ​ർ ഓ​ച്ചി​റ വാ​യ​ന​കം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ടാ​സം​ഘ​ത്തി​ൽ പെ​ട്ട​വ​രാ​ണ്. ഓ​ച്ചി​റ പൊലിസ് സ്‌റ്റേഷ​ൻ എ​സ്എ​ച്ച്ഒ ഷ​മീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​എ​സ്ഐ. അ​നി​ൽ കു​മാ​ർ, സി​പി​ഒ​മാ​രാ​യ ശ്രീ​ജി​ത്ത്, വൈ​ശാ​ഖ്, ദീ​പു, അ​നീ​സ്, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്‌റ്റ് ചെ​യ്ത​ത്.

District News

മൊ​ബൈ​ൽ മോ​ഷ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കോ​ട്ട​യം: കു​ട​യം​പ​ടി​യി​ലെ വീ​ട്ടി​ൽ നി​ന്നും മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ കോ​ട്ട​യം വെ​സ്റ്റ് പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സ​ലീം, അ​നീ​ഷ് എ​ന്നി​വ​രെ​യാ​ണ് തി​രു​ന​ക്ക​ര ഭാ​ഗ​ത്ത് നി​ന്നും പൊ​ലി​സ് പി​ടി​കൂ​ടി​യ​ത്.

കോ​ട്ട​യം ന​ഗ​ര​വും പ​രി​സ​ര​വും കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തു​ന്ന​വ​രാ​ണ് പി​ടി​യി​ലാ​യ പ്ര​തി​ക​ൾ. സ​ലീ​മി​നെ​തി​രെ എ​ട്ട് മോ​ഷ​ണ​ക്കേ​സു​ക​ളും അ​നീ​ഷി​നെ​തി​രെ ര​ണ്ട് മോ​ഷ​ണ​ക്കേ​സു​ക​ളും നി​ല​വി​ലു​ണ്ട്.

കോ​ട്ട​യം വെ​സ്റ്റ് പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ അ​നൂ​പ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെ​സ്‌​റ്റ് എ​സ്ഐ ഗി​രീ​ഷ് കു​മാ​ർ, ജൂ​നി​യ​ർ എ​സ്ഐ അ​ജ​യ്, എ​സ്ഐ കു​ര്യ​ൻ കെ.​കെ., എ​സ്ഐ മ​നോ​ജ്, എ​സ്‌​സി​പി​ഒ അ​ജി​ത്, ബ്ലെ​സ​ൺ, സി​പി​ഒ​മാ​രാ​യ അ​ജേ​ഷ്, സെ​ബാ​സ്റ്റ്യ​ൻ, വി​നു തോ​മ​സ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

District News

പോ​ക്സോ കേ​സി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. പ​റ​മ്പി​ൽ​ക്ക​ട​വ് കി​ഴ​ക്കു​മു​റി സ്വ​ദേ​ശി എ​ട​ക്ക​ണ്ടി സ​ഫ​ദി​നെ​യാ​ണ് (43) ചേ​വാ​യൂ​ർ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചേ​വാ​യൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സ്കൂ​ളി​ൽ അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന 11 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള വി​ദ്യാ​ർ​ഥി​നി​യെ സ്കൂ​ളി​ൽ കൊ​ണ്ടു​പോ​കു​ന്ന​തി​നാ​യി ര​ക്ഷി​താ​വ് ചു​മ​ത​ല​പ്പെ​ടു​ത്തി​യ ഓ​ട്ടോ ഡ്രൈ​വ​ർ ഓ​ട്ടോ​യി​ൽവ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​നി അ​ധ്യാ​പി​ക​യോ​ട് ത​ന്നെ ഉ​പ​ദ്ര​വി​ച്ച വി​വ​രം പ​റ​യു​ക​യും വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ചേ​വാ​യൂ​ർ പൊ​ലി​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ കി​ഴ​ക്കു​മു​റി​യി​ൽ വ​ച്ച് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സെ​ബാ​സ്റ്റ്യ​ൻ ചാ​ക്കോ, അ​സി. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പ​ക്, സി​വി​ൽ പൊ​ലി​സ് ഓ​ഫി​സ​ർ പ്ര​ശോ​ഭ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

District News

മ​ത്സ്യ​ക്ക​ച്ച​വ​ട​ത്തി​നി​ടെ യുവാവിനെ വെ​ട്ടിയ കേ​സ്; ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

ച​ങ്ങ​രം​കു​ളം: മ​ത്സ്യ​വി​ല്‍​പ​ന​ക്കി​ടെയു ണ്ടാ​യ ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വി​ന് വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍. ച​ങ്ങ​രം​കു​ളം മാ​ട്ടം സ്വ​ദേ​ശി​യും ക​ല്ലും​പു​റം വ​ട്ട​മാ​വി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യി ല​ത്തീ​ഫ് (43)​ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞ പ്ര​തി പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​തോ​ടെ ച​ങ്ങ​രം​കു​ളം പൊ​ലി​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ച​ങ്ങ​രം​കു​ളം ചി​യ്യാ​നൂ​ര്‍ പാ​ട​ത്താ​ണ് സം​ഭ​വം. സം​സ്ഥാ​ന​പാ​ത​യി​ല്‍ മാ​ര്‍​സ് സി​നി​മാ​സി​ന് സ​മീ​പം ഗു​ഡ്‌​സ് ഓ​ട്ടോ​യി​ല്‍ മ​ത്സ്യവി​ല്‍​പ​ന ന​ട​ത്തു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി മു​ജീ​ബി (30) നാ​ണ് വെ​ട്ടേ​റ്റ​ത്. കാ​ലി​നും കൈ​ക്കും വെ​ട്ടേ​റ്റ മു​ജീ​ബി​നെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ ചേ​ര്‍​ന്ന് ച​ങ്ങ​രം​കു​ള​ത്ത് സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

വാ​ക്കുത​ര്‍​ക്ക​ത്തെത്തു​ട​ര്‍​ന്ന് തൊ​ട്ട​ടു​ത്ത് മ​ത്സ്യവി​ല്‍​പ​ന ന​ട​ത്തു​ന്ന ല​ത്തീ​ഫ് മ​ത്സ്യം വെ​ട്ടു​ന്ന ക​ത്തി​യെ​ടു​ത്ത് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് മു​ജീ​ബ് പൊ​ലി​സി​ന് ന​ല്‍​കി​യ മൊ​ഴി. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തി​ റി​മാ​ന്‍​ഡ് ചെ​യ്തു.

District News

യു​വാ​വി​നെ ആ​ക്ര​മി​ച്ച് കാ​റും മൊ​ബൈ​ലും ക​വ​ര്‍​ന്ന സം​ഭ​വം: ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍ പ്ര​ധാ​ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം

ച​ങ്ങ​രം​കു​ളം: യു​വാ​വി​നെ അ​ക്ര​മി​ച്ച് കാ​റും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ന്ന കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി പി​ടി​യി​ല്‍. വ​യ​നാ​ട് മേ​പ്പാ​ടി കൂ​ന​ത്തി​ല്‍ മി​ജ്‌​വാ​ദ് (24)​ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ച​ങ്ങ​രം​കു​ളം പ​ള്ളി​ക്ക​ര സ്വ​ദേ​ശി ഷെ​ഹീ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഒ​ളി​വി​ല്‍ പോ​യ മി​ജ്‌​വാ​ദി​നെ വ​യ​നാ​ട്ടി​ലെ അ​ര​പ്പ​റ്റ​യി​ല്‍ നി​ന്നാ​ണ് വ​യ​നാ​ട് പൊ​ലി​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ച​ങ്ങ​രം​കു​ളം എ​സ്‌​ഐ ജി​തി​ന്‍ വാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടി​യ​ത്.

ആ​ലം​കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​ധാ​ന പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു.​ച​ങ്ങ​രം​കു​ളം തൃ​ശൂ​ര്‍ റോ​ഡി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ല്‍നി​ന്നാ​ണ് ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക്രൂ​ര​മാ​യി അ​ക്ര​മി​ച്ച് കാ​റും മൊ​ബൈ​ല്‍ ഫോ​ണും ക​വ​ര്‍​ച്ച ചെ​യ്ത് സം​ഘം ര​ക്ഷ​പ്പെ​ട്ട​ത്.

ല​ഹ​രി ഇ​ട​പാ​ടു​ക​ള്‍ സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ആ​ക്ര​മ​ണത്തി​ലും ക​വ​ര്‍​ച്ച​യി​ലും ക​ലാ​ശി​ച്ച​തെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പ് ചു​മ​ത്തി​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രേ ച​ങ്ങ​രം​കു​ളം പൊ​ലി​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. പി​ടി​യി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

District News

വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണവും പ​ണ​വും ക​വ​ർ​ന്ന പ്രതി പിടിയിൽ

നേ​മം: വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ പ്രതി പിടിയിൽ. മാ​റ​ന​ല്ലൂ​ർ റ​സ​ൽ​പു​രം ച​രി​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ നി​ഷാ​ന്തി (37)നെയാണ് ​ന​രു​വാ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തത്.

ഈ മാസം രണ്ടിന് ​ന​രു​വാ​മൂ​ട് പ്ലാ​വി​ള ര​തീ​ഷി​ന്‍റെ വീ​ട്ടി​ൽ നി​ന്നും മൂ​ന്ന് പ​വ​ന്‍റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ക​വ​ർ​ച്ച ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ൾക്കെതിരെ കാ​ട്ടാ​ക്ക​ട, ആ​ര്യ​ൻ​കോ​ട്, മാ​റ​ന​ല്ലൂ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. മു​പ്പ​തോ​ളം വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊലിസ് പ​റ​ഞ്ഞു.

മോ​ഷ​ണ മു​ത​ൽ വി​റ്റ് കി​ട്ടു​ന്ന പ​ണം കൊ​ണ്ട് കാ​റു​ക​ളും ബൈ​ക്കു​ക​ളും വാ​ങ്ങി പ്ര​തി നാ​ട്ടി​ൽ ആ​ഡം​ബ​ര ജീ​വി​തം ന​യി​ച്ചു വ​രി​ക​യാ​യി​രു​ന്നു. മാ​റ​ന​ല്ലൂ​രി​ൽ അ​ടു​ത്തി​ടെ ന​ട​ന്ന മോ​ഷ​ണ പ​ര​മ്പ​ര​ക​ൾ ന​ട​ത്തി​യ​ത് ഈ ​പ്ര​തി​യാ​ണെ​ന്ന് തെ​ളി​ഞ്ഞി​ട്ടു​ണ്ട്. പാ​ൽ ക​ച്ച​വ​ട​ത്തി​ന്‍റെ മ​റ​വി​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ൾ നോ​ക്കി​വെ​ച്ചാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. സി.​ഐ. ഉ​മേ​ഷി​ന്‍റെയും എ​സ്.​എ​ച്ച്.​ഒ. കി​ര​ൺ ശ​ശി​ധ​ര​ന്‍റെയും നേ​തൃ​ത്വ​ത്തി​ലു​ള്ള പൊലിസ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

District News

വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന പ്രതികൾ അറസ്റ്റിൽ

‎നെ​ടു​മ​ങ്ങാ​ട്: വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന മൂ​ന്നു​പേ​രെ അ​രു​വി​ക്ക​ര പെ‌ാ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. മൈ​ലം പ​റ​മ്പി​ൻ​ത​ല തോ​പ്പി​ൽ വീ​ട്ടി​ൽ നി​ര​ഞ്ജ​ൻ (20), വി​ന​യ് ര​ഞ്ജ​ൻ (18), മൈ​ലം ബൈ​ജു ഭ​വ​നി​ൽ കി​ര​ൺ രാ​ജ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ‎മൈ​ലം സ്വ​ദേ​ശി സു​ശീ​ല​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ നി​ര​ഞ്ജ​നും സ​ഹോ​ദ​ര​ൻ വി​ന​യ് ര​ഞ്ജ​നും കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു.​വെ​ള്ള​വു​മാ​യി എ​ത്തി​യ സു​ശീ​ല​യു​ടെ ‎ക​ഴു​ത്തി​ൽ​ക്കി​ട​ന്ന ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​ പെ‍ാ​ട്ടി​ച്ചെ​ടു​ത്ത് ഇ​വ​ർ ക​ട​ന്നു ക​ള​യുകയായിരുന്നു.

പി​ന്നീ​ട് ‎ സു​ഹൃ​ത്ത് കി​ര​ൺ​രാ​ജു​മാ​യി കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി ഒ​രു ഫി​നാ​ൻ​സി​ൽ 2.66 ല​ക്ഷം രൂ​പ​യ്ക്ക് സ്വ​ർ​ണ മാ​ല വി​റ്റു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ‍ാ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

District News

യു​വാ​വി​നെ ആ​ക്ര​മി​ച്ച കേ​സ്: പ്ര​തി​ക​ൾ പി​ടി​യി​ൽ

കൊ​ട്ടാ​ര​ക്ക​ര: ക​ട​യി​ൽ സാ​ധ​നം വാ​ങ്ങി​ക്കൊ​ണ്ട്നി​ന്ന യു​വാ​ക്ക​ളെ ഇ​രു​മ്പ് വ​ടി കൊ​ണ്ട് ത​ല അ​ടി​ച്ച് പൊ​ട്ടി​ച്ച കേ​സി​ൽ യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ക​ല​യ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ ത​ല​യി​ൽ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് അ​ടി​ച്ച് ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന ക​ല​യ​പു​രം സ്വ​ദേ​ശി​ക​ളാ​യ ജി​ൻ​സു (22), സ​ജി​ൻ (24) എ​ന്നി​വ​രെ കൊ​ട്ടാ​ര​ക്ക​ര​ പൊലിസ് അ​റ​സ്റ്റ് ചെ​യ്തു.

ഈ ​കേ​സി​ലെ മ​റ്റൊ​രു പ്ര​തി ജോ​യ​ൽ (27)ഒ​ളി​വി​ലാ​ണ്. സം​ഭ​വ​ത്തി​ന് ശേ​ഷം എ​റ​ണാ​കു​ളം ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലേ​ക്ക് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ട് ആ​ഴ്ച മു​ൻ​പാ​യി​രു​ന്നു കേ​സി​ന് അ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് മൂ​ന്നു​പേ​രും ക​ല​യ​പു​രം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി ക​ച്ച​വ​ടം ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ് പ്ര​തി​ക​ളെന്ന് പൊലി സ് അ​റി​യി​ച്ചു.

District News

ആ​ര്യ​ങ്കാ​വി​ല്‍ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

ആ​ര്യ​ങ്കാ​വ്: ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. കൊ​ല്ലം ഈ​സ്റ്റ് വി​ല്ലേ​ജി​ൽ ആ​ശ്രാ​മം ( ല​ക്ഷ്മ​ൺ ന​ഗ​ർ 77) പ​ടി​ഞ്ഞാ​റ്റ​തി​ൽ വീ​ട്ടി​ൽ ജി​ഷ്ണു (23) വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ആ​ര്യ​ങ്കാ​വി​ലെ എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്‌ടർ കൃ​ഷ്ണ​രാ​ജും സം​ഘ​വും ചെ​ക്ക് പോ​സ്റ്റി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്താ​വേ​യാ​ണ് ബൈ​ക്കി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ​യു​മാ​യി ജി​ഷ്ണു പി​ടി​യി​ലാ​യ​ത്. മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും മൊ​ബൈ​ല്‍ ഫോ​ണും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​ട്ടു​ണ്ട്.

പി​ടി​യി​ലാ​യ ജി​ഷ്ണു​വി​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യ​താ​യി എ​ക്സൈ​സ് സം​ഘം അ​റി​യി​ച്ചു. തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കാ​യി പ്ര​തി​യെ അ​ഞ്ച​ല്‍ റേ​ഞ്ച് അ​ധി​കൃ​ത​ര്‍​ക്ക് കൈ​മാ​റി.

District News

ക​ള്ള​നോ​ട്ട് ന​ൽ​കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ

കൊ​ല്ലം: ക​ള്ള​നോ​ട്ട് ന​ൽ​കി വ്യാ​പാ​രി​ക​ളെ ക​ബ​ളി​പ്പി​ച്ച് ക​ട​ന്നു ക​ള​ഞ്ഞ പ്ര​തി​യെ വൈ​ക്കം പൊലിസ് പി​ടി​കൂ​ടി. കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി അ​ബ്‌​ദു​ൾ റ​ഷീ​ദി( 65)നെ​യാ​ണ് വൈ​ക്കം പൊലിസ് ഇ​ന്നലെ പു​ല​ർ​ച്ചെ കു​മ​ര​ക​ത്തി​ന് സ​മീ​പം ഇ​ല്ലി​ക്ക​ലി​ലെ വാ​ട​ക വീ​ട്ടി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ട്ടി​ൽ​നി​ന്ന് ക​ള്ള​നോ​ട്ട് അ​ടി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ച പ്രി​ന്‍റ​ർ അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും ക​ള്ള​നോ​ട്ടു​ക​ളും പൊലിസ് പി​ടി​ച്ചെ​ടു​ത്തു.

ക​ള്ള​നോ​ട്ട് വി​പ​ണ​നം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​യാ​ൾ​ക്കെ​തി​രെ പ​ത്തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പൊലിസ് പ​റ​ഞ്ഞു. വൈ​ക്ക​ത്തെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കാ​റി​ൽ എ​ത്തി​യ ഇ​യാ​ൾ തി​ര​ക്കു​ള്ള ക​ട​ക​ളി​ൽ ക​യ​റി 100 രൂ​പ​യി​ൽ താ​ഴെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി 500ന്‍റ ക​ള്ള​നോ​ട്ട് ന​ൽ​കി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

District News

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ​യും മ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി: യു​വാ​വ് പി​ടി​യി​ൽ

ഗാ​ന്ധി​ന​ഗ​ർ: പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ​യും കു​ട്ടി​ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വാ​വി​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ന്നാ​നം ചൂ​ര​ക്കു​ലാം വീ​ട്ടി​ൽ ക്രി​സ്റ്റീ​ൻ . സി (30)​ആ​ണ് പി​ടി​യി​ലാ​യ​ത്.

നാ​ൽ​പാ​ത്തി​മ​ല ഭാ​ഗ​ത്തു​ള്ള വി​നോ​യ് എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലാ​ണ് പ്ര​തി അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ട് ന​ൽ​കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്ന് വീ​ട്ടി​ലെ​ത്തി​യ പ്ര​തി വി​നോ​യി​യു​ടെ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​നോ​യി​യു​ടെ ഭാ​ര്യ​യു​ടെ സ്വ​ർ​ണ​മാ​ല പി​ടി​ച്ചു​പ​റി​ക്കാ​നും ഇ​യാ​ൾ ശ്ര​മി​ച്ചെ​ന്നാ​ണ് കേ​സ്.

കോ​ട്ട​യം ജി​ല്ല​യി​ലെ വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സു​ക​ളു​ണ്ട്. കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ ക​ഴി​ഞ്ഞ് അ​ടു​ത്തി​ടെ​യാ​ണ് ഇ​യാ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്.​ഗാ​ന്ധി​ന​ഗ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ജേ​ർ​ലി​ൻ. വി. ​സ്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

District News

എം​ഡി​എം​എ​യു​മാ​യി യു​​വാ​​വ് പി​​ടി​​യി​​ൽ

ഗാ​​ന്ധി​​ന​​ഗ​​ർ: എം​​ഡി​​എം​​എ വി​​ൽ​​പ്പ​​ന​​യ്ക്കാ​​യി കൈ​​വ​​ശം സൂ​​ക്ഷി​​ച്ച യു​​വാ​​വി​​നെ ഗാ​​ന്ധി​​ന​​ഗ​​ർ പൊ​ലി​സ് അ​​റ​​സ്റ്റ് ചെ​​യ്തു.​ഗാ​​ന്ധി​​ന​​ഗ​​ർ കെ​​എ​​സ്ഇ​​ബി ഭാ​​ഗ​​ത്ത് ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ൽ 74 ഗ്രാം ​​എം​​ഡി​​എം​​എ​​യു​​മാ​​യി തി​​രു​​വാ​​ർ​​പ്പ് കൊ​​ച്ച​​മ്പ​​ലം ഭാ​​ഗ​​ത്ത് വൈ​​ഷ്ണ​​വം വീ​​ട്ടി​​ൽ സു​​ബ്ര​​ഹ്മ​​ണ്യ​​ൻ (28) ആ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

ഗാ​​ന്ധി​​ന​​ഗ​​ർ പൊ​ലി​സ് സ്റ്റേ​​ഷ​​ൻ എ​​സ്എ​​ച്ച്ഒ ജ​​ർ​​ലി​​ൻ. വി. ​​സ്ക​​റി​​യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള പോ​​ലീ​​സ് സം​​ഘ​​മാ​​ണ് പ്ര​​തി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. എ​​സ്ഐ ജ​​യ​​പ്ര​​കാ​​ശ്, ശ​​ര​​ണ്യ വി.​​എ​​സ്, എ​​സ് സി ​​പി ഒ ​​ര​​ഞ്ജി​​ത്ത്, സി​​പി​​ഒ മാ​​രാ​​യ രാ​​ജീ​​വ്, സു​​നു ഗോ​​പി, അ​​നൂ​​പ്, ലി​​ബി​​ൻ എ​​ന്നി​​വ​​ർ അ​​ന്വേ​​ഷ​​ണ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു.

District News

നി​ക്ഷേ​പ​ക​രു​ടെ പ​ണം അ​പ​ഹ​രി​ച്ച ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ പി​ടി​യി​ൽ

 

മൂ​ന്നാ​ർ: നി​ക്ഷേ​പ​ക​രു​ടെ പ​ണം അ​പ​ഹ​രി​ച്ച് മൂ​ന്നു വ​ർ​ഷ​മാ​യി ഒ​ളി​വി​ലാ​യി​രു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. കേ​ര​ള ബാ​ങ്ക് സാ​യാ​ഹ്ന ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​ൻ ന്യൂ ​മൂ​ന്നാ​ർ സ്വ​ദേ​ശി സ​തീ​ഷ്​ കുമാ​റാ​ണ് പി​ടി​യി​ലാ​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ഒ​ളിസ​ങ്കേ​ത​ത്തി​ൽനി​ന്നാ​ണ് ഇ​യാ​ളെ പി​ടി​ച്ച​ത്.

2001 മു​ത​ൽ ഇ​യാ​ൾ ബാ​ങ്കി​ലെ ക​ള​ക്‌ഷ​ൻ ഏ​ജ​ന്‍റാ​യി ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. നി​ക്ഷേ​പ​ക​ർ ന​ൽ​കി​യ 17 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ഇ​യാ​ൾ അ​പ​ഹ​രി​ച്ച​ത്. ബാ​ങ്കി​ന്‍റെ ഓ​ഡി​റ്റിം​ഗി​ൽ പ​ണം ന​ഷ്ട​മാ​യ​ത് ക​ണ്ടുപി​ടി​ച്ച​തോ​ടെ ഇ​യാ​ൾ 2023ൽ ​ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബാ​ങ്കി​ന്‍റെ പ​രാ​തി​യി​ൽ പ്ര​തി​ക്കാ​യി പൊ​ലി​സ് അ​ന്വേ​ഷ​ണം ന​ട​ത്തിവ​രി​ക​യാ​യി​രു​ന്നു.

Latest News

Corehub Up