ക്രിസ്റ്റീൻ
ഗാന്ധിനഗർ: പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വിരോധത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. മാന്നാനം ചൂരക്കുലാം വീട്ടിൽ ക്രിസ്റ്റീൻ . സി (30)ആണ് പിടിയിലായത്.
നാൽപാത്തിമല ഭാഗത്തുള്ള വിനോയ് എന്നയാളുടെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വിരോധത്തെ തുടർന്ന് വീട്ടിലെത്തിയ പ്രതി വിനോയിയുടെ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് വിനോയിയുടെ ഭാര്യയുടെ സ്വർണമാല പിടിച്ചുപറിക്കാനും ഇയാൾ ശ്രമിച്ചെന്നാണ് കേസ്.
കോട്ടയം ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്.ഗാന്ധിനഗർ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ ജേർലിൻ. വി. സ്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Tags : arrested Nattuvishesham DistrictNews DeepikaNews