പ്രതീകാത്മക ചിത്രം
കൊട്ടാരക്കര: കടയിൽ സാധനം വാങ്ങിക്കൊണ്ട്നിന്ന യുവാക്കളെ ഇരുമ്പ് വടി കൊണ്ട് തല അടിച്ച് പൊട്ടിച്ച കേസിൽ യുവാക്കൾ അറസ്റ്റിൽ. കലയപുരം സ്വദേശിയായ യുവാവിന്റെ തലയിൽ ഇരുമ്പ് വടികൊണ്ട് അടിച്ച് ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന കലയപുരം സ്വദേശികളായ ജിൻസു (22), സജിൻ (24) എന്നിവരെ കൊട്ടാരക്കര പൊലിസ് അറസ്റ്റ് ചെയ്തു.
ഈ കേസിലെ മറ്റൊരു പ്രതി ജോയൽ (27)ഒളിവിലാണ്. സംഭവത്തിന് ശേഷം എറണാകുളം ആലപ്പുഴ ജില്ലകളിലേക്ക് ഒളിവിൽ പോയ പ്രതികളെ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് ആഴ്ച മുൻപായിരുന്നു കേസിന് അസ്പദമായ സംഭവം നടന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് മൂന്നുപേരും കലയപുരം കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പൊലി സ് അറിയിച്ചു.
Tags : arrested nattuvishesham local news Nattuvishesham DistrictNews DeepikaNews arrested