കിരൺ ക്ലീറ്റസ്
കുണ്ടറ : കാപ്പാ നിയമം ലംഘിച്ച പ്രതി പിടിയിൽ. മുളവന കോട്ടപ്പുറം കിരൺ നിവാസിൽ കിരൺ ക്ലീറ്റസ് (30) ആണ് പിടിയിലായത്. കാപ്പ കേസിൽ അകപ്പെട്ട് ആറുമാസകാലത്തോളം കുണ്ടറ, കല്ലട തുടങ്ങിയ സ്ഥലങ്ങളിൽ പ്രവേശിക്കാൻ പാടില്ല എന്നുള്ള നിയമം നിലനിൽക്കെ കല്ലട പൊലിസ് സ്റ്റേഷൻ പരിധിയിൽ വന്ന് അടിപിടി ഉണ്ടാക്കിയ കേസിലാണ് കിരൺ പിടിയിലായത്.
എസ്എച്ച് ഒ സുനു കുമാറിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അരുൺ, ദീപു, പ്രിയ, മനോഹരൻ പിള്ള എന്നിവരടങ്ങിയ സംഘത്തോടൊപ്പം സിപിഒ മാരുടെ സഹായത്തോടുകൂടിയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags : arrested Nattuvishesham DistrictNews DeepikaNews