x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന പ്രതികൾ അറസ്റ്റിൽ

വെബ്ഡെസ്ക്
Published: November 7, 2026 01:52 AM IST | Updated: November 7, 2026 01:52 AM IST

പിടിയിലായവർ

‎നെ​ടു​മ​ങ്ങാ​ട്: വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന മൂ​ന്നു​പേ​രെ അ​രു​വി​ക്ക​ര പെ‌ാ​ലി​സ് അ​റ​സ്റ്റു ചെ​യ്തു. മൈ​ലം പ​റ​മ്പി​ൻ​ത​ല തോ​പ്പി​ൽ വീ​ട്ടി​ൽ നി​ര​ഞ്ജ​ൻ (20), വി​ന​യ് ര​ഞ്ജ​ൻ (18), മൈ​ലം ബൈ​ജു ഭ​വ​നി​ൽ കി​ര​ൺ രാ​ജ് (22) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ‎മൈ​ലം സ്വ​ദേ​ശി സു​ശീ​ല​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ നി​ര​ഞ്ജ​നും സ​ഹോ​ദ​ര​ൻ വി​ന​യ് ര​ഞ്ജ​നും കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ച്ചു.​വെ​ള്ള​വു​മാ​യി എ​ത്തി​യ സു​ശീ​ല​യു​ടെ ‎ക​ഴു​ത്തി​ൽ​ക്കി​ട​ന്ന ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല​ പെ‍ാ​ട്ടി​ച്ചെ​ടു​ത്ത് ഇ​വ​ർ ക​ട​ന്നു ക​ള​യുകയായിരുന്നു.

പി​ന്നീ​ട് ‎ സു​ഹൃ​ത്ത് കി​ര​ൺ​രാ​ജു​മാ​യി കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി ഒ​രു ഫി​നാ​ൻ​സി​ൽ 2.66 ല​ക്ഷം രൂ​പ​യ്ക്ക് സ്വ​ർ​ണ മാ​ല വി​റ്റു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പെ‍ാ​ലി​സ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : arrested Nattuvishesham DistrictNews DeepikaNews

Recent News

Corehub Up