അറസ്റ്റിലായവർ.
ഓച്ചിറ: യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ രണ്ടുപേരെ കൂടി ഓച്ചിറ പൊലിസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഓച്ചിറ വില്ലേജിൽ, മേമന മുറിയിൽ ആദർശ് ഭവനം വീട്ടിൽ ആദർശ് എസ് നായരും ആറാം പ്രതി ഓച്ചിറ വില്ലേജിൽ ഞക്കാനാൽ മുറിയിൽ സജുഭവനം വീട്ടിൽ ഓന്ത് എന്ന് വിളിക്കുന്ന സജുവിനെയുമാണ് ഓച്ചിറ പൊലിസ് പിടികൂടിയത്. ഈ കേസിൽ മൈന ഹരി എന്ന് വിളിക്കുന്ന ഹരികൃഷ്ണൻ, ചക്കര എന്ന് വിളിക്കുന്ന അതുൽ രാജ് എന്നിരെ കഴിഞ്ഞ ദിവസം ഓച്ചിറ പൊലിസും ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഹരികൃഷ്ണന്റെ സുഹൃത്തിനെതിരെ നൽകിയ കേസ് പിൻവലിക്കാത്തതിന്റെ വിരോധത്തിൽ പായിക്കുഴി പാലമുട്ടിൽ അഖിലിനെ (27) ഇവർ ഉൾപ്പെട്ടുള്ള സംഘം കഴിഞ്ഞ 23ന് കാറിലെത്തി തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. കാറിൽ വച്ചും സുഹൃത്തിന്റെ പ്രാവുവളർത്തൽ കേന്ദ്രത്തിലെത്തിച്ചും അഖിലിനെ മർദിക്കുകയും കമ്പിവടി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഇവർ ഓച്ചിറ വായനകം കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിൽ പെട്ടവരാണ്. ഓച്ചിറ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ ഷമീറിന്റെ നേതൃത്വത്തിൽ ജിഎസ്ഐ. അനിൽ കുമാർ, സിപിഒമാരായ ശ്രീജിത്ത്, വൈശാഖ്, ദീപു, അനീസ്, മണികണ്ഠൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Tags : arrested Nattuvishesham DistrictNews DeepikaNews