മൊബൈൽഫോൺ മോഷണക്കേസിൽ പിടിയിലായ അനിൽ, സിയാദ്, ബിജു എന്നിവർ
മുട്ടം: പള്ളി നടയിൽവച്ചിരുന്ന കപ്യാരുടെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ മൂന്നുപേരടങ്ങുന്ന കള്ളന്മാരുടെ സംഘത്തെ മുട്ടം പോലീസ് അറസ്റ്റ് ചെയ്തു.
കാരിക്കോട് താഴെത്തൊട്ടിയിൽ വീട്ടിൽ ബിജു (പുള്ള് ബിജു - 51), കാരിക്കോട് ഒളമറ്റം കമ്പിപ്പാലം ഭാഗത്ത് കണ്ടത്തിൻകരയിൽ വീട്ടിൽ ഷിയാദ് (48), കോടിക്കുളം ഐരാംപിള്ളി കോളനി ഭാഗത്ത് പതിയെപ്ലാക്കൽ അനിൽ (47) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
മുട്ടം ഊരക്കുന്ന് ക്രിസ്ത്യൻ പള്ളിയിലെ കപ്യാരായ ഇടപ്പള്ളി നാഡിയാംകുന്ന് ജോസ് ജോസഫിന്റെ ഫോണാണ് ഇവർ കവർന്നത്. വെള്ളിയാഴ്ച രാവിലെ 9.30നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പള്ളിയുടെ മുൻവശത്തെ നടയിൽവച്ചിരുന്ന ഫോൺ ബിജു മോഷ്ടിക്കുകയായിരുന്നു. തുടർന്ന് ഈ ഫോൺ ഷിയാദ് മുഖേന തൊടുപുഴ ടൗണിലെ ഒരു കടയിൽ വിൽക്കുകയും ചെയ്തു.
പ്രതി ബിജു പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണെന്ന് പൊലിസ് അറിയിച്ചു. ഇയാളുടെ പേരിൽ വിവിധ പൊലിസ് സ്റ്റേഷനുകളിലായി 22 കേസുകൾ നിലവിലുണ്ട്. മറ്റൊരു പ്രതിയായ ഷിയാദിന്റെ പേരിൽ 13 മോഷണക്കേസുകളുണ്ടെന്നും പൊലിസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Tags : arrested Nattuvishesham DistrictNews DeepikaNews