പ്രതീകാത്മക ചിത്രം
കൊല്ലം: കള്ളനോട്ട് നൽകി വ്യാപാരികളെ കബളിപ്പിച്ച് കടന്നു കളഞ്ഞ പ്രതിയെ വൈക്കം പൊലിസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുൾ റഷീദി( 65)നെയാണ് വൈക്കം പൊലിസ് ഇന്നലെ പുലർച്ചെ കുമരകത്തിന് സമീപം ഇല്ലിക്കലിലെ വാടക വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത്. ഇയാൾ താമസിച്ചിരുന്ന വാടക വീട്ടിൽനിന്ന് കള്ളനോട്ട് അടിക്കുന്നതിനായി ഉപയോഗിച്ച പ്രിന്റർ അടക്കമുള്ള ഉപകരണങ്ങളും കള്ളനോട്ടുകളും പൊലിസ് പിടിച്ചെടുത്തു.
കള്ളനോട്ട് വിപണനം ചെയ്തതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പൊലിസ് പറഞ്ഞു. വൈക്കത്തെ വിവിധ സ്ഥലങ്ങളിൽ കാറിൽ എത്തിയ ഇയാൾ തിരക്കുള്ള കടകളിൽ കയറി 100 രൂപയിൽ താഴെ സാധനങ്ങൾ വാങ്ങി 500ന്റ കള്ളനോട്ട് നൽകി കടന്നുകളയുകയായിരുന്നു.
Tags : arrested Nattuvishesham DistrictNews DeepikaNews