പ്രതീകാത്മക ചിത്രം
ആര്യങ്കാവ്: തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ( ലക്ഷ്മൺ നഗർ 77) പടിഞ്ഞാറ്റതിൽ വീട്ടിൽ ജിഷ്ണു (23) വിനെയാണ് പിടികൂടിയത്.
ആര്യങ്കാവിലെ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണരാജും സംഘവും ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്താവേയാണ് ബൈക്കില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി ജിഷ്ണു പിടിയിലായത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച ബൈക്കും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പിടിയിലായ ജിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എക്സൈസ് സംഘം അറിയിച്ചു. തുടര്‍നടപടികള്‍ക്കായി പ്രതിയെ അഞ്ചല്‍ റേഞ്ച് അധികൃതര്‍ക്ക് കൈമാറി.
Tags : arrested Nattuvishesham DistrictNews DeepikaNews