സലീം, അനീഷ്.
കോട്ടയം: കുടയംപടിയിലെ വീട്ടിൽ നിന്നും മൊബൈൽ ഫോൺ മോഷണം പോയ സംഭവത്തിൽ രണ്ടുപേരെ കോട്ടയം വെസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളിൽ പ്രതികളായ സലീം, അനീഷ് എന്നിവരെയാണ് തിരുനക്കര ഭാഗത്ത് നിന്നും പൊലിസ് പിടികൂടിയത്.
കോട്ടയം നഗരവും പരിസരവും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണ് പിടിയിലായ പ്രതികൾ. സലീമിനെതിരെ എട്ട് മോഷണക്കേസുകളും അനീഷിനെതിരെ രണ്ട് മോഷണക്കേസുകളും നിലവിലുണ്ട്.
കോട്ടയം വെസ്റ്റ് പൊലിസ് ഇൻസ്പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ വെസ്റ്റ് എസ്ഐ ഗിരീഷ് കുമാർ, ജൂനിയർ എസ്ഐ അജയ്, എസ്ഐ കുര്യൻ കെ.കെ., എസ്ഐ മനോജ്, എസ്സിപിഒ അജിത്, ബ്ലെസൺ, സിപിഒമാരായ അജേഷ്, സെബാസ്റ്റ്യൻ, വിനു തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags : Arrested Nattuvishesham DistrictNews DeepikaNews