സുബ്രഹ്മണ്യൻ
ഗാന്ധിനഗർ: എംഡിഎംഎ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച യുവാവിനെ ഗാന്ധിനഗർ പൊലിസ് അറസ്റ്റ് ചെയ്തു.ഗാന്ധിനഗർ കെഎസ്ഇബി ഭാഗത്ത് നടത്തിയ പരിശോധനയിൽ 74 ഗ്രാം എംഡിഎംഎയുമായി തിരുവാർപ്പ് കൊച്ചമ്പലം ഭാഗത്ത് വൈഷ്ണവം വീട്ടിൽ സുബ്രഹ്മണ്യൻ (28) ആണ് പിടിയിലായത്.
ഗാന്ധിനഗർ പൊലിസ് സ്റ്റേഷൻ എസ്എച്ച്ഒ ജർലിൻ. വി. സ്കറിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐ ജയപ്രകാശ്, ശരണ്യ വി.എസ്, എസ് സി പി ഒ രഞ്ജിത്ത്, സിപിഒ മാരായ രാജീവ്, സുനു ഗോപി, അനൂപ്, ലിബിൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags : arrested Nattuvishesham DistrictNews DeepikaNews