സതീഷ് കുമാർ
മൂന്നാർ: നിക്ഷേപകരുടെ പണം അപഹരിച്ച് മൂന്നു വർഷമായി ഒളിവിലായിരുന്ന ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. കേരള ബാങ്ക് സായാഹ്ന ശാഖയിലെ ജീവനക്കാരൻ ന്യൂ മൂന്നാർ സ്വദേശി സതീഷ് കുമാറാണ് പിടിയിലായത്. തമിഴ്നാട്ടിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇയാളെ പിടിച്ചത്.
2001 മുതൽ ഇയാൾ ബാങ്കിലെ കളക്ഷൻ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു. നിക്ഷേപകർ നൽകിയ 17 ലക്ഷത്തോളം രൂപയാണ് ഇയാൾ അപഹരിച്ചത്. ബാങ്കിന്റെ ഓഡിറ്റിംഗിൽ പണം നഷ്ടമായത് കണ്ടുപിടിച്ചതോടെ ഇയാൾ 2023ൽ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ബാങ്കിന്റെ പരാതിയിൽ പ്രതിക്കായി പൊലിസ് അന്വേഷണം നടത്തിവരികയായിരുന്നു.
Tags : arrest Nattuvishesham DistrictNews DeepikaNews arrested