മാന്നാനം കെഇ കോളജ് ഗ്ലോബൽ അലുമ്നി മീറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പൂർവവിദ്യാർഥികൾ തിരി തെളിച്ച് ഉദ്ഘാടനം ചെയ്യുന്
മാന്നാനം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ഒരു ഡസൻ പൂർവ വിദ്യാർഥികൾ ചിരാതുകളിൽ തിരിതെളിച്ച് കെഇ കോളജ് ഗ്ലോബൽ അലുമ്നി മീറ്റ് ഉദ്ഘാടനം ചെയ്തു.
1970കളിലെ അധ്യാപകരെയും പൂർവവിദ്യാർഥികളെയും ബിസിനസ് രംഗത്തും കൃഷിയിലും തിളങ്ങിയവരെയും പതക്കം നൽകി ആദരിച്ചു. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ അനുഗ്രഹ പ്രഭാഷണം നടത്തി. അലുമ്നി അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ലീന ചിറയിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ഐസൺ വി. വഞ്ചിപ്പുരയ്ക്കൽ, അസോസിയേഷൻ ജനറൽ സെക്രട്ടറി സി. ശിവപ്രസാദ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Alumni gathering KE College