x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ ബാ​ധി​ച്ച കു​രു​ന്നു​ക​ൾ​ക്ക് വേ​ണ്ടി 101 വീ​ട്ട​മ്മ​മാ​രു​ടെ ക​ലാ​പ്ര​ദ​ർ​ശ​നം

വെബ് ഡെസ്ക്
Published: September 11, 2026 01:32 AM IST | Updated: September 11, 2026 01:32 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കാ​ൻ​സ​ർ ബാ​ധി​ച്ച കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി 101 വീ​ട്ട​മ്മ​മാ​ർ ചേ​ർ​ന്നൊ​രു​ക്കു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം ‘സ്നേ​ഹ​വ​ർ​ണ​ങ്ങ​ൾ' ഇ​ന്ന് മു​ത​ൽ 15 വ​രെ ല​ളി​ത​ക​ലാ ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് മു​ൻ എം​എ​ൽ​എ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ചി​ത്ര​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ൽ നി​ന്നു​ള്ള നി​ന്നു​ള്ള ഒ​രു വി​ഹി​തം കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്ക് സ്കോ​ള​ർ​ഷി​പ്പാ​യി വി​ത​ര​ണം ചെ​യ്യും. ക​ലാ​പ്ര​ദ​ർ​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സ്ത്രീ​ക​ൾ​ക്ക് ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും കു​ട്ടി​ക​ൾ​ക്കാ​യി പെ​യി​ന്‍റിം​ഗ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ക്കും.

സ്ത്രീ​ക​ൾ​ക്കു​ള്ള ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ് മ​ത്സ​രം ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ച് മ​ണി വ​രെ ന​ട​ക്കും. കു​ട്ടി​ക​ൾ​ക്കു​ള്ള പെ​യി​ന്‍റിം​ഗ് മ​ത്സ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ 5 വ​രെ​യും ന​ട​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് സ​മാ​പ​ന ച​ട​ങ്ങ് ന​ട​ക്കും. ച​ട​ങ്ങി​ൽ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പീ​ഡി​യാ​ട്രി​ക് വി​ഭാ​ഗം അ​ർ​ഹ​രാ​യി ക​ണ്ടെ​ത്തു​ന്ന കാ​ൻ​സ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ക്കും. കെ. ​ജ​യ​ന്ത് എം​എ​ൽ​എ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഗീ​താ വാ​സു​ദേ​വ​ൻ, പ്ര​ണീ​ത ദി​വാ​ക​ര​ൻ, പ്രേം​ജ ബാ​ബു​രാ​ജ്, രു​ഗ്മി​ണി എ​സ്. നാ​യ​ർ, അ​നു​പ​മ സു​നി​ൽ, സു​ധ പ്രേ​മ​നാ​ഥ്, വീ​ണ സാ​ബു, രാ​ധി​ക ര​ഞ്ജി​ത്, ര​ശ്മി കി​ഷോ​ർ, പ്രി​യ ജ​യ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags : Art exhibition NattuVishasham DistrictNews

Recent News

Corehub Up