x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ഡ്മി​ന്‍റ​ണി​ൽ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ ജേ​താ​ക്ക​ൾ

വെബ് ഡെസ്ക്
Published: September 11, 2026 02:28 AM IST | Updated: September 11, 2026 02:28 AM IST

ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ളി​ന് ട്രോ​ഫി ന​ൽ​കു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: സി​ബി​എ​സ്ഇ സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് മ​ല​പ്പു​റം റീ​ജി​യ​ൻ സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പ് വേ​ങ്ങ​ര പീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

149 പോ​യി​ന്‍റു​ക​ൾ നേ​ടി പെ​രി​ന്ത​ൽ​മ​ണ്ണ ഓ​റ ഗ്ലോ​ബ​ൽ സ്കൂ​ൾ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യി. 138 പോ​യി​ന്‍റു​മാ​യി മ​ല​പ്പു​റം പാ​ണ​ക്കാ​ട് സ്ട്രെ​യ്റ്റ്പാ​ത്ത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ര​ണ്ടും 125 പോ​യി​ന്‍റു​ക​ൾ വീ​തം നേ​ടി മ​ഞ്ചേ​രി ബെ​ഞ്ച്മാ​ർ​ക്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ, വ​ളാ​ഞ്ചേ​രി എം​ഇ​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ജൗ​ഹ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ജോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ളും സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി ജാ​സ്മീ​ർ ഫൈ​സ​ൽ കാ​റ്റ​ഗ​റി​ത​ല സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ സൈ​മ സീ​മാ​മു, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഖ​മ​റു​സ​മാ​ൻ, എം. ​യാ​സി​ർ, കെ. ​ശാ​ലി, പി. ​ഹാ​രി​സ്, ജാ​ഫ​ർ, ഹ​സ്ന സാ​ഹി​യ, ഹ​രി​കു​മാ​ർ, സൈ​ബി, അ​ജ്മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : badminton NattuVishasham DistrictNews

Recent News

Corehub Up