x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​ണ്‍ അ​ര​വി​ന്ദിന് പു​ര​സ്‌​കാ​രം


Published: May 12, 2026 06:19 AM IST | Updated: May 12, 2026 06:19 AM IST

കു​ണ്ട​റ: തി​രു​വ​ന​ന്ത​പു​രം പു​ളി​മാ​ത്ത് ന​വ​ഭാ​വ​ന ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഏ​ര്‍​പ്പെ​ടു​ത്തി​യ വ​ള്ള​ത്തോ​ള്‍ നാ​രാ​യ​ണ മേ​നോ​ന്‍ സ്മാ​ര​ക പു​ര​സ്‌​കാ​ര​ത്തി​നു അ​രു​ണ്‍ അ​ര​വി​ന്ദ് അ​ര്‍​ഹ​നാ​യി. സീ​ത​ക​ളി, നാ​ട​ന്‍ പാ​ട്ട്, രം​ഗ​ത്തെ മി​ക​വി​നാ​ണ് പു​ര​സ്‌​കാ​രം.

തി​രു​വ​ന​ന്ത​പു​രം കാ​ര്‍​ത്തി​ക തി​രു​നാ​ള്‍ തിയ​റ്റ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സി​നി​മാ സം​വി​ധാ​യ​ക​ന്‍ ക​മ​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

അ​രു​ണ്‍ അ​ര​വി​ന്ദ് 30 വ​ര്‍​ഷ​മാ​യി ക​ലാ​രം​ഗ​ത്തു പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്നു. പെ​രി​നാ​ട് പ​ഞ്ചാ​യ​ത്തും, വി​ജ​യ​ശ്രീ ആ​ര്‍​ട്സ് ക്ല​ബും ചേ​ര്‍​ന്നാ​ണ് അ​ന്യം നി​ന്ന് പോ​യ സീ​ത​ക​ളി ക​ലാ​രൂ​പം പു​ന​രാ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സീ​ത​ക​ളി അ​ക്കാ​ഡമി കേ​ര​ള​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സീ​ത​ക​ളി അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

സീ​ത ക​ളി​യി​ല്‍ നാ​ര​ദ​ന്‍, വ​ള്ള​ക്കാ​ര​ന്‍, ബാ​ലീ, ഹ​നൂ​മാ​ന്‍, ശൂ​ര്‍​പ്പ​ണ​ഖ, രാ​വ​ണ​ന്‍, കു​തി​ര​ക്കാ​ര​ന്‍ എ​ന്നീ വേ​ഷ​ങ്ങ​ളി​ല്‍ അ​രു​ണ്‍ അ​ര​വി​ന്ദ് ചെ​യ്ത് മി​ക​വ് തെ​ളി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കേ​ര​ള ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ര്‍​ഡും ല​ഭി​ച്ചി​രു​ന്നു.കു​ണ്ട​റ ചെ​റു​മൂ​ട് അ​മ്പി​യി​ല്‍ വ​ലി​യ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ അ​ര​വി​ന്ദാ​ക്ഷ​ന്‍ പി​ള്ള​യു​ടെ​യും സ​ര​സ്വ​തി അ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: സീ​ന. മ​ക്ക​ള്‍: ക​നി​ഷ്‌​ക, ആ​ഷ്മി.

 

Tags : nattu vishesham Award for Arun Aravind

Recent News

Corehub Up