ഭൂമികയുടെ 183ാമത് വിത്തുകുട്ട പൂഞ്ഞാറിൽ സംഘടിപ്പിച്ചപ്പോൾ.
പൂഞ്ഞാർ: ഭൂമികയുടെ 183ാമത് വിത്തുകുട്ട പൂഞ്ഞാർ തെക്കേക്കര ബസ് സ്റ്റാൻഡിനുള്ളിൽ ഭൂമിക നേറ്റീവ് വിൻഡോയ്ക്ക് സമീപം സംഘടിപ്പിച്ചു. ഔഷധങ്ങളും ഫല, കിഴങ്ങ് വർഗങ്ങളും പച്ചക്കറികളും ഉൾപ്പെടെ ഇരുന്നൂറോളം നടീൽ വസ്തുക്കൾ ആളുകൾ വിത്തുകുട്ടയിൽ പങ്കുവച്ചു.
പുതിന, രംഭ, എരിക്ക്, ബ്രഹ്മി, വയമ്പ്, കച്ചോലം, കല്ലുവാഴ, കമണ്ഡലു, കസ്തൂരി മഞ്ഞൾ, ഈന്ത്, കപ്പത്തണ്ട്, കോവൽ തണ്ട്, ചങ്ങലംപരണ്ട, നാരകങ്ങൾ തുടങ്ങി അറുപതോളം ഇനങ്ങൾ വിത്തുകുട്ടയിൽ ലഭിച്ചു.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തംഗം പി.എൻ. മണിക്കുട്ടി ആദ്യ കൈമാറ്റം നിർവഹിച്ചു. കുമരകം പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം അസ്സിസ്റ്റന്റ് പ്രഫസർ ഡോ. സ്മിത ബേബി, കാർഷിക വികസന ബാങ്ക് റിട്ടയേഡ് റീജണൽ മാനേജർ സുനിൽകുമാർ വി.സി., കൃഷി ഓഫീസർ നീതു രാജൻ എന്നിവർ അതിഥികളായി. കെ.ഇ. ക്ലമന്റ്, എബി ഇമ്മാനുവൽ, ജോജോ തോമസ്, ഷെറിൻ മരിയ മാത്യു, ലിസി തോമസ് എന്നിവർ പ്രസംഗിച്ചു.
Tags : Seed Basket NattuVishasham DistrictNews