പ്രതീകാത്മക ചിത്രം
ചിറയിൻകീഴ്: സിപിഎം വനിത നേതാവിന്റെ വീടിനു നേരെ ബോംബേറ്. ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും മുൻ പഞ്ചായത്ത് മെമ്പറുമായിരുന്ന ബീജ സുരേഷിന്റെ വീടിനു നേരേയാണ് അജ്ഞാത സംഘം നാടൻ ബോംബെറിഞ്ഞത്.
ചിറയിൻകീഴ് പുതുക്കരി അവിട്ടം വീട്ടിൽ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. മൂന്നു ബോംബുകളാണ് അജ്ഞാത സംഘം എറിഞ്ഞത്. രണ്ട് ബോംബുകൾ ഗേറ്റിനുള്ളിൽ വീണു പൊട്ടിത്തെറിച്ചു. ഒരെണ്ണം സിറ്റൗട്ടിൽ പതിച്ചെങ്കിലും പൊട്ടാത്തതിനാൽ വലിയ അപകടം ഒഴിവായി. സംഭവ സമയത്ത് ബീജയുടെ ഭർത്താവ് സുരേഷും, 13 കാരിയായ മകളും, എഴുപത്തിമൂന്നുകാരിയായ അമ്മ ലളിതയും സുരേഷിന്റെ അമ്മ രാജമ്മ (88) യും വീടിനുള്ളിലുണ്ടായിരുന്നു. വീടിന്റെ മുൻഭാഗത്തെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. രാജമ്മയും ബീജയുടെ മകളും ടവി കാണ്ടിരിക്കുമ്പോഴാണ് ബോംബാക്രമണം ഉണ്ടായത്.
ഉഗ്രശബ്ദം കേട്ടു ഭയന്ന വീട്ടുകാർ അൽപ്പ സമയശേഷം പുറത്തിറങ്ങിയപ്പോഴേയ്ക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സമീപത്തെ സിസിടിവി പരിശോധനച്ചതിൽനിന്ന് റെയിൻ കോട്ട് ധരിച്ച് ബൈക്കിലെത്തിയ മൂന്നുപേർ ബോംബ് എറിയുന്ന ദൃശ്യങ്ങൾ ലഭിച്ചു. പ്രദേശത്ത് ഇത്തരം സംഭവങ്ങൾ ആദ്യമാണന്നു നാട്ടുകാർ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് പൊലീസ് കേസെടുത്തു.
Tags : Bomb thrown NattuVishasham DistrictNews