x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി വി​വാ​ദം: പി​ണ​റാ​യി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധം

വെബ് ഡെസ്ക്
Published: September 11, 2026 02:26 AM IST | Updated: September 11, 2026 02:26 AM IST

മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം.

മ​ല​പ്പു​റം: കൈ​ക്കൂ​ലി വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ട പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​തി​പ​ക്ഷ നേ​തൃ സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ല​പ്പു​റ​ത്ത് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് പ്ര​തി​ഷേ​ധം.

മു​ഖ്യ​മ​ന്ത്രി പ​ദ​വി​യി​ലി​രു​ന്ന് മ​ക​ളു​ടെ വ​ഴി​വി​ട്ട നീ​ക്ക​ങ്ങ​ള്‍​ക്ക് പി​ന്തു​ണ ന​ല്‍​കി​യ പി​ണ​റാ​യി​യെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​ക്കാ​ല​ത്തെ മു​ഴു​വ​ന്‍ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ത്യ പ്ര​തി​ജ്ഞാ ലം​ഘ​നം ന​ട​ത്തി​യ പി​ണ​റാ​യി വി​ജ​യ​ന്‍ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വ് സ്ഥാ​നം രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നും നേ​താ​ക്ക​ള്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചു.

പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം മു​സ്‌​ലിം ലീ​ഗ് മ​ല​പ്പു​റം മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഹാ​രി​സ് ആ​മി​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ദാ​ദ് കാ​മ്പ്ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ​എ​ന്‍ ഷാ​ന​വാ​സ്, മ​ല​പ്പു​റം മ​ണ്ഡ​ലം ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഷാ​ഫി കാ​ടേ​ങ്ങ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ര്‍​കു​ട്ടി മൊ​റ​യൂ​ര്‍, ട്ര​ഷ​റ​ര്‍ സ​ഹ​ല്‍ വ​ട​ക്കും​മു​റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലാം വ​ള​മം​ഗ​ലം, അ​ഡ്വ. അ​ഫീ​ഫ് പ​റ​വ​ത്ത്, സി.​പി. സാ​ദി​ഖ​ലി, അ​ഡ്വ. കെ.​വി. യാ​സ​ര്‍, സു​ബൈ​ര്‍ മൂ​ഴി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

 

Tags : Bribery controversy NattuVishasham DistrictNews

Recent News

Corehub Up