പ്രതീകാത്മക ചിത്രം
കൊട്ടാരക്കര: തീര്‍ഥാടന കേന്ദ്രവും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറ സ്ഥിതി ചെയ്യുന്നതുമായ പുതുപ്പള്ളി പള്ളിയിലേക്ക് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നു ബസ് സര്‍വീസ് ആരംഭിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി മന്ത്രി സി.പി.ജോണിനോട് ആവശ്യപ്പെട്ടു.
കൂടാതെ പുതുപ്പള്ളിയില്‍ നിന്നു മണര്‍കാട്പള്ളി-കോട്ടയം വഴി തിരിച്ച് തിരുവനന്തപുരത്തേക്കും എത്തിച്ചേരുന്ന വിധത്തില്‍ സര്‍വീസ് ക്രമീകരിച്ചാല്‍ നഷ്ടമില്ലാതെ നല്ല കളക്ഷനുള്ള സര്‍വീസായി മാറുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം കൈമാറിയതായും വേഗത്തില്‍ നടപടിയുണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി അറിയിച്ചു.
Tags : Bus service NattuVishasham DistrictNews