x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് ത​ട​ഞ്ഞു വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റിവി​ട്ടു

വെബ് ഡെസ്ക്
Published: September 10, 2026 11:22 PM IST | Updated: September 10, 2026 11:22 PM IST

കു​ട്ടി​ക​ളെ ക​യ​റ്റി​വി​ടു​ന്ന ക​ല്ല​റ പ​ഞ്ചാ​യ​ത്തം​ഗം അ​ര​വി​ന്ദ് ശ​ങ്ക​ര്‍.

ക​ടു​ത്തു​രു​ത്തി: വി​ദ്യാ​ര്‍​ഥി​ക​ളെ ബ​സി​ല്‍ ക​യ​റ്റാ​ന്‍ മ​ടി. ക​യ​റു​ന്ന കു​ട്ടി​ക​ളോ​ട് ജീ​വ​ന​ക്കാ​രു​ടെ അ​സ​ഭ്യ​വ​ര്‍​ഷ​വും ദേ​ഷ്യ​പ്പെ​ട​ലും. പ​രി​ശോ​ധി​ക്കാ​ന്‍ ഉ​ത്ത​ര​വാ​ദി​ത്വപ്പെട്ടവർ പ​ല​പ്പോ​ഴും അ​റി​ഞ്ഞ​ഭാ​വം ന​ടി​ക്കാ​റി​ല്ല. സം​ഭ​വം തു​ട​ര്‍​ച്ച​യാ​യ​തോ​ടെ ക​ല്ല​റ പ​ഞ്ചാ​യ​ത്തം​ഗം അ​ര​വി​ന്ദ് ശ​ങ്ക​ര്‍ ബ​സ് ത​ട​ഞ്ഞു വി​ദ്യാ​ര്‍​ഥി​ക​ളെ ക​യ​റ്റി വി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ക​ല്ല​റ പു​ത്ത​ന്‍​പ​ള്ളി​യി​ലാ​ണ് സം​ഭ​വം.

ക​ല്ല​റ-​ക​ടു​ത്തു​രു​ത്തി റൂ​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ക​ല്ല​റ പു​ത്ത​ന്‍​പ​ള്ളി​യി​ലു​ള്ള എ​ന്‍​എ​സ്എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ​യും ഹൈ​സ്‌​കൂ​ളി​ലെ​യും കു​ട്ടി​ക​ളു​ടെ യാ​ത്രാ​മാ​ര്‍​ഗം വൈ​ക്കം-​കോ​ട്ട​യം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളാ​ണ്. പു​ത്ത​ന്‍​പ​ള്ളി​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ല്‍​ക്കു​ന്ന​തു ക​ണ്ടാ​ല്‍ ദൂ​രെ മാ​റ്റി ആ​ളെ​യി​റ​ക്കി വേ​ഗ​ത്തി​ല്‍ പോ​കു​ക​യാ​ണ് ബ​സു​കാ​ര്‍ ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം ബ​സി​ല്‍ ക​യ​റി​യ ഒ​രു വി​ദ്യാ​ര്‍​ഥി​യെ ജീ​വ​ന​ക്കാ​ര​ന്‍ ചീ​ത്ത വി​ളി​ക്കു​ക​യും ബാ​ഗി​ല്‍ പി​ടി​ച്ചു ത​ള്ളു​ക​യും ചെ​യ്തു. ഇ​തു​സം​ബ​ന്ധി​ച്ചു വി​ദ്യാ​ര്‍​ഥി​ക​ളും ബ​സ് ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​വും ഉ​ണ്ടാ​യി​രു​ന്നു.

സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ ക​ല്ല​റ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡം​ഗ​മാ​യ അ​ര​വി​ന്ദ് ശ​ങ്ക​ര്‍ വി​ഷ​യ​ത്തി​ലി​ട​പെ​ടു​ക​യാ​യി​രു​ന്നു. പ​തി​വു​പോ​ലെ കു​റ​ച്ചു വി​ദ്യാ​ര്‍​ഥി​ക​ളെ മാ​ത്രം ക​യ​റ്റി മു​ന്നോ​ട്ടെ​ടു​ത്ത ബ​സ് പ​ഞ്ചാ​യ​ത്തം​ഗം ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളെ​യും ക​യ​റ്റി​യ ശേ​ഷ​മാ​ണ് ബ​സ് പു​റ​പ്പെ​ടാ​ന്‍ അ​നു​വ​ദി​ച്ച​ത്. മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പി​നും പൊലീസി​നും ബ​സ് ജീ​വ​ന​ക്കാ​രു​ടെ മോ​ശം പെ​രു​മാ​റ്റ​ത്തി​നെ​തി​രേ പ​രാ​തി ന​ല്‍​കി​യ​താ​യി അ​ര​വി​ന്ദ് ശ​ങ്ക​ര്‍ പ​റ​ഞ്ഞു.

Tags : Bus stopped NattuVishasham DistrictNews

Recent News

Corehub Up