x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രിം​കു​ള​ത്ത് അ​ന​ധി​കൃ​ത കെ​ട്ടി​ടനി​ർമാണമെന്നു പ​രാ​തി

വെബ് ഡെസ്ക്
Published: September 11, 2026 12:57 AM IST | Updated: September 11, 2026 12:57 AM IST

പൂ​വാ​ർ : തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യും കാ​റ്റി​ൽ​പ്പ​റ​ത്തി ക​രും​കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​ര​മേ​ഖ​ല​ക​ളി​ൽ അ​ന​ധി​കൃ​ത കെ​ട്ടി​ട നി​ർമാണം വ്യാ​പ​ക​മാ​കുന്നുവെന്ന് ആ ക്ഷേപം. വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള ചെ​റി​യ കെ​ട്ടി​ട​ങ്ങ​ളോ താ​ത്കാലി​ക ഷെ​ഡ്ഡു​ക​ളോ മു​ൻ​നി​ർ​ത്തി, അ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​യെ​ന്ന വ്യാ​ജേ​ന​യാ​ണ് തീ​ര​ദേ​ശ പ​രി​പാ​ല​ന നിയമങ്ങ​ളെ അ​ട്ടി​മ​റി​ച്ചു പു​തി​യ ബ​ഹു​നി​ല മ​ന്ദി​ര​ങ്ങ​ൾ ഉ​യ​രു​ന്ന​ത്.

നി​യ​മ​പ്ര​കാ​രം വേ​ലി​യേ​റ്റ രേ​ഖ​യി​ൽനി​ന്ന് നി​ശ്ചി​ത ദൂ​ര​പ​രി​ധി​ക്കു​ള്ളി​ൽ പു​തി​യ നി​ർ​മാണ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന വി​ല​ക്കു​ണ്ട്. എ​ന്നാ​ൽ, ഈ ​വ്യ​വ​സ്ഥ മ​റി​ക​ട​ക്കാ​ൻ റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ഴ​യ കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് തൂ​ണു​ക​ളും ചു​വ​രു​ക​ളും നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് അ​തി​നുചു​റ്റും പു​തി​യ കൂ​റ്റ​ൻ കെ​ട്ടി​ട​ങ്ങ​ൾ പ​ണി​യു​ന്ന ത​ന്ത്ര​മാ​ണ് ഇ​വി​ടെ ക​ണ്ടു​വ​രു​ന്ന​ത്.

അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ മ​റ​വി​ൽ പ​ഴ​യ ചെ​റി​യ നി​ർ​മിതി​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് പോ​ലും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്ന് അ​നു​മ​തി വാ​ങ്ങ​ണം.​ എ​ന്നാ​ൽ തീ​ര​ദേ​ശ ജ​ന​ത​യ്ക്ക് ഇ​തൊ​ന്നും ബാ​ധ​ക​മ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്. താ​ത്കാ​ലി​ക​മാ​യി പ​ഴ​യ ചു​വ​രു​ക​ൾ ഷീ​റ്റു​ക​ൾ കൊ​ണ്ടു മ​റ​ച്ചു​വച്ച​ശേ​ഷം ഉ​ള്ളി​ൽ വ​ൻ​കി​ട കെ​ട്ടി​ട​ങ്ങ​ൾ പ​ണി​തു​യ​ർ​ത്തു​ന്നു.​ പ്രാ​ദേ​ശി​ക​ത​ല​ത്തി​ൽ വി​ല്ലേ​ജ്, പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണു പ​രി​ശോ​ധ​ന​ക​ൾ ഒ​ഴി​വാ​ക്കി നി​ർ​മാണം മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം.​

സാ​ധാ​ര​ണ​ക്കാ​ർ ഒ​രു ചെ​റി​യ വീ​ടുലയ്​ക്കാ​ൻ വ​ർ​ഷ​ങ്ങ​ളോ​ളം അ​നു​മ​തി​ക്കാ​യി കാ​ത്തി​രി​ക്കു​മ്പോ​ഴാ​ണ് വ​ൻ​കി​ട​ക്കാ​ർ നി​യ​മം കാ​റ്റി​ൽ​പ്പ​റ​ത്തി കെ​ട്ടി​ട നി​ർ​മാ​ണം പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.​പ​രി​സ്ഥി​തി​ലോ​ല​മാ​യ തീ​ര​ദേ​ശ​ത്ത് ഇ​ത്ത​ര​ത്തി​ൽ ന​ട​ക്കു​ന്ന നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ജി​ല​ൻ​സും തീ​ര​ദേ​ശ പ​രി​പാ​ല​ന അ​തോ​റി​റ്റി​യും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട്ട് അ​ന​ധി​കൃ​ത നി​ർ​മാണ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.

Tags : building construction NattuVishasham DistrictNews

Recent News

Corehub Up