x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ച്ഛേ​ദ​ന തീ​യ​തി​ക്കു മു​ന്പേ ക​ണ​ക്‌ഷ​ൻ ഊ​രു​ന്ന​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: September 10, 2026 11:00 PM IST | Updated: September 10, 2026 11:00 PM IST

പ്രതീകാത്മക ചിത്രം

പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളോ സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​ക​ളോ​മൂ​ലം വൈ​ദ്യു​തി ബി​ല്ല് അ​വ​സാ​ന തീ​യ​തി​യി​ൽ അ​ട​യ്ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ നോ​ട്ടീ​സ് പ്ര​കാ​ര​മു​ള്ള വി​ച്ഛേ​ദ​ന തീ​യ​തി​ക്കു മു​ന്പേ ക​ണ​ക്‌​ഷ​ൻ ഊ​രു​ന്ന​താ​യി പ​രാ​തി.

പ​ത്ത​നം​തി​ട്ട​യി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നാ​ണ് ന​ഗ​ര​ത്തി​ലെ ചി​ല വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ത്ത​രം ദു​ര​നു​ഭ​വ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത്.

മു​ൻ​കൂ​ട്ടി അ​റി​യി​ക്കാ​തെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലു​മെ​ത്തി ഫ്യൂ​സ് ഊ​രി ജീ​വ​ന​ക്കാ​ർ പോ​കു​ന്ന​താ​യാ​ണ് പ​രാ​തി. ബി​ല്ലി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന വി​ച്ഛേ​ദ​ന തീ​യ​തി​ക്കു മു​ന്പേ പ​ല​യി​ട​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ ഫ്യൂ​സ് ഊ​രി പോ​കു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ൽ ഒ​രു വ​നി​താ വ്യാ​പാ​രി​ക്കു ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​രം ദു​ര​നു​ഭ​വ​മു​ണ്ടാ​യി. വ്യാ​പാ​ര മേ​ഖ​ല ക​ടു​ത്ത വെ​ല്ലു​വി​ളി​യും സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​യും നേ​രി​ടു​ന്ന ഘ​ട്ട​ത്തി​ൽ മാ​നു​ഷി​ക​പ​ര​മാ​യി പെ​രു​മാ​റാ​ൻ ജീ​വ​ന​ക്കാ​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നു ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പ​ത്ത​നം​തി​ട്ട മ​ർ​ച്ച​ന്‍റ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റു​മാ​യ എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : cutoff date NattuVishasham DistrictNews

Recent News

Corehub Up