പി.കെ. ഫിറോസ് എംഎൽഎ സസന്ദര്ശിക്കുന്നു.
കോഴിക്കോട്: കൊടുവള്ളി-കുന്നമംഗലം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയായ പടനിലം പാലത്തിന്റെ ശേഷിക്കുന്ന നിർമാണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കും.
പാലം സന്ദർശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തിയ പി.കെ.ഫിറോസ് എംഎൽഎ, ശേഷിക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദേശം നൽകി. പ്രവൃത്തികൾ കൂടുതൽ വേഗത്തിലാക്കുന്നതിന് കരാര്‍ കമ്പനിയായ യുഎൽസിസിഎസുമായി എംഎൽഎയുടെ നേതൃത്വത്തിൽ ഇന്ന് പ്രത്യേക യോഗം ചേരും.
പാലത്തിന്റെ പ്രധാന നിർമാണം പൂർത്തിയായിട്ടുണ്ട്. ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡ്, റീടെയ്നിംഗ് വാൾ, ഡ്രെയിനേജ് തുടങ്ങിയ അനുബന്ധ പ്രവൃത്തികളാണ് നിലവിൽ പുരോഗമിക്കുന്നത്.നിർമാണം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കൊപ്പം എംഎൽഎ സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്ന് ജൂൺ അഞ്ചിന് കോഴിക്കോട് പിഡബ്ല്യുഡി കോംപ്ലക്സിൽ അവലോകന യോഗവും തിരുവനന്തപുരത്ത് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേർന്നു.
മന്ത്രിതല യോഗത്തിലെ തീരുമാനങ്ങളുടെ തുടർനടപടിയായി കോഴിക്കോട് എക്സിക്യൂട്ടീവ് എൻജിനിയറുടെ നേതൃത്വത്തിലും യോഗം ചേർന്നിരുന്നു.പാലത്തിന്റെ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതിനുള്ള നടപടി യോഗത്തിൽ ചർച്ച ചെയ്യും.
Tags : Construction wor NattuVishasham DistrictNews