x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുക്കം ബസ് സ്റ്റാന്‍ഡിലെ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം അ​വ​സാ​നി​പ്പി​ക്ക​ണമെന്ന്

വെബ് ഡെസ്ക്
Published: September 11, 2026 01:44 AM IST | Updated: September 11, 2026 01:44 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട് : മു​ക്കം ബ​സ് സ്റ്റാ​ന്‍​ഡി​ലും​പ​രി​സ​ര​ത്തും സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ​യും ല​ഹ​രി മാ​ഫി​യ​യു​ടെ​യും അ​ഴി​ഞ്ഞാ​ട്ടം അ​വ​സാ​നി​പ്പി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.

ജ​ന​ങ്ങ​ളു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നും പൊ​ലി​സ് എ​യ്ഡ് പോ​സ്റ്റി​ൽ പൊ​ലി​സ് സാ​ന്നി​ദ്ധ്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി (കോ​ഴി​ക്കോ​ട് റൂ​റ​ൽ) അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​മ്മി​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ 15 ദി​വ​സ​ത്തി​ന​കം ക​മ്മി​ഷ​നെ അ​റി​യി​ക്ക​ണം. സെ​പ്റ്റം​ബ​ർ 29 ന് ​കോ​ഴി​ക്കോ​ട് ഗ​വ. ഗ​സ്റ്റ്ഹൌ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും.

മു​ക്കം ന​ഗ​ര​സ​ഭാ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ കൗ​ൺ​സി​ല​റെ ബ​സ് ജീ​വ​ന​ക്കാ​ർ മ​ർ​ദ്ദി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ര​വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

Tags : anti-social elements NattuVishasham DistrictNews

Recent News

Corehub Up