x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക​മേ​ള: 14 വ​രെ അ​പേ​ക്ഷി​ക്കാം

വെബ് ഡെസ്ക്
Published: September 11, 2026 01:29 AM IST | Updated: September 11, 2026 01:29 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: ജി​ല്ലാ സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 18, 19 തീ​യ​തി​ക​ളി​ല്‍ ന​ട​ത്തു​ന്ന ജി​ല്ലാ സി​വി​ല്‍ സ​ര്‍​വീ​സ് കാ​യി​ക​മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ 14ന് ​വൈ​കീ​ട്ട് അ​ഞ്ച് വ​രെ അ​പേ​ക്ഷി​ക്കാം.

വ​നി​ത-​പു​രു​ഷ വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ത്‌​ല​റ്റി​ക്സ്, ബാ​ഡ്മി​ന്‍റ​ണ്‍, ടേ​ബി​ള്‍ ടെ​ന്നി​സ്, നീ​ന്ത​ല്‍, ചെ​സ്, യോ​ഗ, കാ​രം​സ് എ​ന്നീ ഇ​ന​ങ്ങ​ളി​ലും പു​രു​ഷ​ന്മാ​ര്‍​ക്ക് മാ​ത്ര​മാ​യി ഫു​ട്ബോ​ള്‍, വോ​ളി​ബോ​ള്‍, ബാ​സ്‌​ക്ക​റ്റ്‌​ബോ​ള്‍, ക്രി​ക്ക​റ്റ്, പ​വ​ര്‍​ലി​ഫ്റ്റിം​ഗ്, റ​സ്‌​ലിം​ഗ്, വെ​യ്റ്റ്‌ ലി​ഫ്റ്റിം​ഗ്, ബെ​സ്റ്റ്ഫി​സി​ക്ക്, ക​ബ​ഡി, ഹോ​ക്കി, ഖൊ-​ഖൊ എ​ന്നീ ഇ​ന​ങ്ങ​ളി​ലു​മാ​ണ് മ​ത്സ​രം.​സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ പ്ര​വേ​ശി​ച്ച് ആ​റ് മാ​സം പൂ​ര്‍​ത്തി​യാ​ക്കി​യ സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് മാ​ത്ര​മേ പ​ങ്കെ​ടു​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ണ്ടാ​വൂ.

പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ മ​ത്സ​ര ഇ​ന​ത്തി​നും പാ​സ്പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ പ​തി​ച്ച പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ള്‍ ന​ല്‍​ക​ണം. ഓ​ഫീ​സ് മേ​ല​ധി​കാ​രി​ക​ള്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ അ​പേ​ക്ഷ​ക​ള്‍ ത​പാ​ലി​ലോ നേ​രി​ട്ടോ ല​ഭി​ക്ക​ണം. വി​ലാ​സം: സെ​ക്ര​ട്ട​റി, ജി​ല്ല സ്‌​പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍, കോ​ഴി​ക്കോ​ട് 673001.

 

Tags : Sports Meet NattuVishasham DistrictNews

Recent News

Corehub Up