x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ്രോ​ണ്‍ പൈ​ല​റ്റ് പ​രി​ശീ​ല​ന കേ​ന്ദ്രം; എ​ന്‍​സി​സി​യും അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​വും കൈ​കോ​ര്‍​ക്കു​ന്നു

വെബ് ഡെസ്ക്
Published: September 11, 2026 12:13 AM IST | Updated: September 11, 2026 12:13 AM IST

ധാ​ര​ണാ​പ​ത്രം കൈ​മാ​റു​ന്നു.

കൊ​ല്ലം: വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​ധു​നി​ക ഡ്രോ​ണ്‍ പൈ​ല​റ്റിം​ഗ് സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നാ​യി അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​മ്പ​സി​ല്‍ റി​മോ​ട്ട് പൈ​ല​റ്റ് ട്രെ​യി​നിം​ഗ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ (ആ​ര്‍​പി​ടി​ഓ) ആ​രം​ഭി​ക്കാ​ന്‍ പ​ദ്ധ​തി​യാ​യി. അ​മൃ​ത​പു​രി കാ​മ്പ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ര​ള- ല​ക്ഷ​ദ്വീ​പ് എ​ന്‍സിസി ഡ​യ​റ​ക്‌ടറേ​റ്റും അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠ​വും ഇ​ത് സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ഒ​പ്പു​വെ​ച്ചു.

10 കെ ​ബ​റ്റാ​ലി​യ​ന്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ല​ഫ്. കേ​ണ​ല്‍ എ​സ് ജ​തീ​ഷ് കു​മാ​ര്‍ സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ല്‍ എ​ന്‍​സി​സി കൊ​ല്ലം ഗ്രൂ​പ്പ് ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്‌​സ് ക​മാ​ന്‍​ഡ​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ കെ ​.ലോ​ക​നാ​ഥ​ന്‍, സ്‌​കൂ​ള്‍ ഓ​ഫ് ഫി​സി​ക്ക​ല്‍ സ​യ​ന്‍​സ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​എം. നി​തീ​ഷ് എ​ന്നി​വ​ര്‍ ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

ച​ട​ങ്ങി​ല്‍ ക​മ​ാന്‍​ഡിം​ഗ് ഓ​ഫിസ​ര്‍ വി. ​അ​ല്‍​ഫോ​ണ്‍​സ്, റി​മോ​ട്ട് പൈ​ല​റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ പി. ​ജീ​ന, മി​ത്ര സ്റ്റു​ഡ​ന്‍റ് ആ​ക്‌ടിവി​റ്റി സെ​ന്‍റര്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ബ്ര​ഹ്‌​മ​ചാ​രി ശി​വാ​ന​ന്ദ​ന്‍, എ​ന്‍​സി​സി ഓ​ഫിസ​ര്‍ ഡോ. ​പി.​ആ​ര്‍. പ​ത്മ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​രും സ​ര്‍​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

 

Tags : Drone Pilot Training NattuVishasham DistrictNews

Recent News

Corehub Up