x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല: വ​യ​നാ​ടി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം

വെബ് ഡെസ്ക്
Published: September 11, 2026 01:55 AM IST | Updated: September 11, 2026 01:55 AM IST

പ്രതീകാത്മക ചിത്രം

സു​ൽ​ത്താ​ൻ ബ​ത്തേ​രി: പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല വി​ജ്ഞാ​പ​ന​ത്തി​ൽ​നി​ന്നു വ​യ​നാ​ടി​നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് എ​ക്യു​മെ​നി​ക്ക​ൽ ഫോ​റം മേ​ഖ​ലാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ തി​രു​നെ​ല്ലി, തൊ​ണ്ട​ർ​നാ​ട്,തൃ​ശി​ലേ​രി, കി​ട​ങ്ങ​നാ​ട്, നൂ​ൽ​പ്പു​ഴ, അ​ച്ചൂ​രാ​നം, ത​രി​യോ​ട് ചു​ണ്ടേ​ൽ, കോ​ട്ട​പ്പ​ടി കു​ന്ന​ത്തി​ട​വ​ക, പൊ​ഴു​ത​ന, വെള്ളാ​ർ​മ​ല എ​ന്നീ 13 വി​ല്ലേ​ജു​ക​ളാ​ണ് ഇ​എ​സ്എ ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​ത്.

ഇ​എ​സ്എ ആ​യി വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​ജീ​വി​തം പ്ര​യാ​സ​ത്തി​ലാ​കും. ക​ർ​ഷ​ക​ർ സ്വ​യം കു​ടി​യൊ​ഴി​യു​ന്ന സാ​ഹ​ച​ര്യം സം​ജാ​ത​മാ​കും. നി​ല​വി​ലെ നി​യ​മ​ങ്ങ​ൾ​ത​ന്നെ ക​ർ​ഷ​ക​ർ​ക്കും മ​റ്റും താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​എ​സ്എ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഫാ.​മ​ത്താ​യി അ​തി​ര​ന്പു​ഴ, സെ​ക്ര​ട്ട​റി സി​ബി​ച്ച​ൻ ക​രി​ക്കേ​ടം, എ​ൻ.​എ. ബി​ല്ലി ഗ്ര​ഹാം, സാ​ജു സ്റ്റീ​ഫ​ൻ, ഫാ.​അ​നീ​ഷ് പൂ​മ​ല, ഫാ.​സാം പ്ര​കാ​ശ്, ഫാ​വി​പി​ൻ,ഫാ.​തോ​മ​സ് മ​ണ​ക്കു​ന്നേ​ൽ, ഫാ.​അ​നീ​ഷ് ജോ​ർ​ജ്, ഫാ.​സെ​ബാ​സ്റ്റ്യ​ൻ കീ​പ്പ​ള്ളി, അ​ഖി​ലേ​ഷ് സ്ക​റി​യ, വി.​പി. തോ​മ​സ്, വി​ൻ​സ​ന്‍റ് വ​ട്ട​പ്പ​റ​ന്പി​ൽ, റോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Sensitive Area NattuVishasham DistrictNews

Recent News

Corehub Up