x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത ത​ട​യാ​ന്‍ കു​ടും​ബ​ ബ​ന്ധ​ങ്ങ​ള്‍ ദൃ​ഢ​മാ​ക്ക​ണം: മ​ന്ത്രി കെ.മു​ര​ളീ​ധ​ര​ന്‍

വെബ് ഡെസ്ക്
Published: September 10, 2026 11:57 PM IST | Updated: September 10, 2026 11:57 PM IST

സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.മു​ര​ളീധ​ര​ന്‍ നിർവഹിക്കുന്നു.

പാ​രി​പ്പ​ള്ളി:​സ​മൂ​ഹ​ത്തി​ല്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ത്മ​ഹ​ത്യാ​പ്ര​വ​ണ​ത ത​ട​യാ​ന്‍ കു​ടും​ബ​ ബ​ന്ധ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ദൃ​ഢ​മാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍. ലോ​ക ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ ദി​നാ​ച​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

യു​വാ​ക്ക​ള്‍​ക്കി​ട​യി​ലും ഐ​ടി മേ​ഖ​ല​യി​ലു​മ​ട​ക്കം ജോ​ലി ചെ​യ്യു​ന്ന​വ​രി​ലും വി​ഷാ​ദ​വും ആ​ത്മ​ഹ​ത്യാ പ്ര​വ​ണ​ത​യും വ​ര്‍​ധി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും തു​റ​ന്ന് സം​സാ​രി​ക്കാ​നും വി​ഷ​മ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കാ​നും സ​മ​യം ക​ണ്ടെ​ത്ത​ണം. ‘ഡി​ന്ന​ര്‍ വി​ത്ത് പേ​ര​ന്‍റ്സ്' പോ​ലു​ള്ള ആ​ശ​യ​ങ്ങ​ള്‍ കു​ടും​ബ​ങ്ങ​ളി​ല്‍ പ്രാ​വ​ര്‍​ത്തി​ക​മാ​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ​ത്തി​നാ​യി ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബോ​ധ​വ​ത്കര​ണ​വും ഇ​ട​പെ​ട​ലു​ക​ളും ശ​ക്ത​മാ​ക്കും. ഇ​തി​നാ​യി സ​മൂ​ഹ​മാ​കെ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളെ രാ​ജ്യ​ത്തെ മി​ക​ച്ച സ്ഥാ​പ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ക​യാ​ണ് സ​ര്‍​ക്കാ​രി​ന്റെ ല​ക്ഷ്യം. കാ​ല​ഹ​ര​ണ​പ്പെ​ട്ട സ്റ്റാ​ഫ് പാ​റ്റേ​ണ്‍​പ​രി​ഷ്‌​ക​രി​ക്കും. 24 മ​ണി​ക്കൂ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള ഡോ​ക്‌ടര്‍​മാ​രു​ടെ ഒ​ഴി​വു​ക​ള്‍ നി​ക​ത്തും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ മു​ഴു​വ​ന്‍ ഭൂ​മി​യും മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ത​യാ​റാ​ക്കി വി​ക​സ​ന​ത്തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ല​താ​ദേ​വി, ​ക​ളക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ്, മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​വി. വി​ശ്വ​നാ​ഥ​ന്‍, സ്റ്റേ​റ്റ് ചീ​ഫ് ലെ​യ്സ​ണ്‍ ഓ​ഫിസ​ര്‍ ഡോ. ​പി .എ​സ്. ഷാ​ജ​ഹാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

 

Tags : Family bonds NattuVishasham DistrictNews

Recent News

Corehub Up