x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​മി​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഞാ​റു​ന​ടാ​ൻ ക​ഴി​യാ​തെ ആ​ലൂ​ർ​ക്കു​ന്നി​ലെ ക​ർ​ഷ​ക​ർ

വെബ് ഡെസ്ക്
Published: September 11, 2026 02:04 AM IST | Updated: September 11, 2026 02:04 AM IST

കൃ​ഷി​യി​റ​ക്കാ​നാ​കാ​ത്ത കു​റി​ച്ചി​പ്പ​റ്റ​യി​ലെ പാ​ടം.

പു​ൽ​പ്പ​ള്ളി: പാ​ട​മൊ​രു​ക്കി​യി​ട്ടും വെ​ള്ള​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് ഞാ​റു​ന​ടാ​ൻ ക​ഴി​യാ​തെ ആ​ലൂ​ർ​ക്കു​ന്ന്, കു​റി​ച്ചി​പ്പ​റ്റ പാ​ട​ത്തെ ക​ർ​ഷ​ക​ർ. ആ​ലൂ​ർ​ക്കു​ന്ന് പാ​ട​ത്തെ മൂ​ന്ന് ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് വെ​ള്ള​മി​ല്ലാ​ത്ത​തു​കാ​ര​ണം ഞാ​റ് പ​റി​ച്ചു ന​ടാ​ൻ ക​ഴി​യാ​തെ നെ​ൽ​ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. തോ​ട് വ​റ്റി​യ​തോ​ടെ വ​യ​ലി​ലേ​ക്ക് വെ​ള്ളം പ​ന്പ് ചെ​യ്യാ​നും ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ പാ​കി​യ ഞാ​റു​ക​ൾ പ​റി​ച്ചു​ന​ടാ​ൻ ക​ഴി​യാ​തെ നെ​ൽ​കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ പാ​ട​ത്തി​ന് സ​മീ​പ​മു​ള്ള തോ​ട്ടി​ൽ നി​ന്നും വെ​ള്ളം പ​ന്പ് ചെ​യ്യാ​ൻ ക​ഴി​യു​മാ​യി​രു​ന്നു.

സ​മീ​പ പ്ര​ദേ​ശ​ത്തെ ഞാ​റു​ന​ട്ട വ​യ​ലു​ക​ൾ​പോ​ലും വെ​ള്ള​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്ന് വി​ണ്ടു​കീ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​ണ്. വാ​യ്പ​യെ​ടു​ത്തും മ​റ്റും നെ​ൽ​കൃ​ഷി​യൊ​രു​ക്കി​യ ക​ർ​ഷ​ക​രാ​ണ് ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചെ​ക് ഡാ​മു​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ർ​ത്താ​ത്ത​താ​ണ് തോ​ട്ടി​ൽ ഇ​ത്ര​യും വെ​ള്ളം താ​ഴാ​ൻ കാ​ര​ണ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

Tags : lack of water. NattuVishasham DistrictNews

Recent News

Corehub Up