x
ad
Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ട്ട​ത്ത് ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ തീ​പി​ടി​ത്തം

വെബ് ഡെസ്ക്
Published: September 11, 2026 12:04 AM IST | Updated: September 11, 2026 12:36 AM IST

സ്ഥാ​പ​ന​ത്തി​ല്‍​നി​ന്നു തീ​യും പു​ക​യും ഉ​യ​രു​ന്നു.

ഉ​ള്ളൂ​ര്‍: പ​ട്ട​ത്ത് ഫ​ര്‍​ണി​ച്ച​ര്‍ ക​ട​യി​ല്‍ വീ​ണ്ടും തീ​പി​ടി​ത്ത​മു​ണ്ടാ​യി. തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ല്‍​നി​ന്ന് മൂ​ന്നും ചാ​ക്ക​യി​ല്‍ നി​ന്ന് ഒ​ന്നും യൂ​ണി​റ്റെ​ത്തി ര​ണ്ടു മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ചാ​ണു തീ ​കെ​ടു​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30ഓ​ടു​കൂ​ടി ജോ​യി ഫ​ര്‍​ണി​ച്ചേ​ഴ്‌​സ് ആ​ൻ​ഡ് മാ​നു​ഫാ​ക്ച​റേ​ഴ്‌​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ ഗോ​ഡൗ​ണി​ലാ​യി​രു​ന്നു തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 16ന് ​ഇ​വി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യി ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യി​രു​ന്നു. അ​ന്നു മെ​ത്ത​യും അ​നു​ബ​ന്ധ സാ​ധ​ന​സാ​മ​ഗ്രി​ക​ളു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​പ്പോ​ഴു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ക​ത്തി​യ​മ​ര്‍​ന്ന​തി​ൽ കൂ​ടു​ത​ലും പാ​ഴ്വ​സ്തു​ക്ക​ളാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ത​വ​ണ തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ള്‍ ഒ​ഴി​ച്ചി​ടാ​ന്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് നി​ര്‍​ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും മാ​റ്റി​യി​ടാ​തെ വ​ച്ചി​രു​ന്ന സാ​ധ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ക​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍​നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഷാ​ജി, ഗ്രേ​ഡ് എ​എ​സ്ടി​ഒ ഷ​ഹീ​ന്‍, എ​ഫ്ആ​ര്‍​ഒ മാ​രാ​യ പ്ര​വീ​ണ്‍, ഷ​മീ​ര്‍​ഖാ​ന്‍, അ​ഷ്ട​മി അ​ജ​യ​ന്‍, വി​നോ​ദ് വി. ​നാ​യ​ര്‍, അ​നീ​ഷ്, റ​ഫീ​ഖ്, സ​നീ​ഷ്‌​കു​മാ​ര്‍, ക​ണ്ണ​ന്‍ ലാ​ല്‍, ഹോം ​ഗാ​ര്‍​ഡ് വി​പി​ന്‍, സേ​നാം​ഗ​ങ്ങ​ളാ​യ ന​ന്ദ​കു​മാ​ര്‍, സ​ജി, സ​ജ​ന്‍, ചാ​ക്ക സ്റ്റേ​ഷ​നി​ല്‍​നി​ന്ന് സേ​നാം​ഗ​ങ്ങ​ളാ​യ ശം​ഭു മാ​ധ​വ്, സു​ധീ​ഷ്, വി​ഷ്ണു, ബി​ജോ​യി, അ​രു​ണ്‍ എ​ന്നി​വ​ര്‍ തീ ​കെ​ടു​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.

Tags : Fire NattuVishasham DistrictNews

Recent News

Corehub Up