റാന്നി പഴവങ്ങാടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ നിറപ്പൊലിമ പുഷ്പ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്യുന്ന
റാന്നി: പഴവങ്ങാടി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഒരുക്കിയ നിറപ്പൊലിമ പുഷ്പ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പ്രമോദ് മന്ദമരുതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷൻ എം. കെ. മനോജ്,അംഗം ജോയിസി ചാക്കോ, സിഡിഎസ് ചെയർപേഴ്സൺ കെ.റ്റി.ഉഷ, വൈസ് ചെയർപേഴ്സൺ ഗീത രാജപ്പൻ അഗ്രി സിആർപി ബിബി ബിജു, ബിജി എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Flower