x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​പ്തി ന​ട​പ​ടി നേ​രി​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്കാ​യി

വെബ് ഡെസ്ക്
Published: September 19, 2026 10:54 PM IST | Updated: September 19, 2026 10:54 PM IST

പ്രതീകാത്മക ചിത്രം

28ന് ​ജ​ന​കീ​യ അ​ദാ​ല​ത്ത് ന​ട​ത്തും: അ​ഡ്വ. റോ​യി കെ. ​പൗ​ലോ​സ്

ചെ​റു​തോ​ണി: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ല്‍ ജ​പ്തി ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന ഇ​ടു​ക്കി അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ ക​ര്‍​ഷ​ക​ര്‍​ക്കാ​യി 28ന് ​രാ​വി​ലെ 11ന് ​ജ​ന​കീ​യ അ​ദാ​ല​ത്ത് ന​ട​ത്തു​മെ​ന്ന് അ​ഡ്വ. റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ആ​നു​കൂ​ല്യം എ​ല്ലാ​വ​ര്‍​ക്കും ല​ഭി​ച്ചി​ല്ലെ​ന്നു​ള്ള പ​രാ​തി​യെ​ത്തു​ട​ര്‍​ന്നാ​ണ് ജ​ന​കീ​യ അ​ദാ​ല​ത്ത് ന​ട​ത്തു​ന്ന​ത്. ജ​പ്തി ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്ക് ത​വ​ണ​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും.

യോ​ഗ​ത്തി​ല്‍ സ​ഹ​ക​ര​ണ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ങ്കെ​ടു​ക്കും. ജ​പ്തി ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ 28 ന് ​മു​മ്പ് ഇ​ടു​ക്കി ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ര്‍​ക്ക് പ​രാ​തി​ന​ല്‍​ക​ണം. സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന ആ​നു​കു​ല്യ​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ത്തു​ന്ന ബാ​ങ്കു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കും. 24ന് ​ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന റ​വ​ന്യു വ​കു​പ്പു​മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍ 1000ത്തോ​ളം പ​ട്ട​യം വി​ത​ര​ണം ചെ​യ്യും. 93 റൂ​ള്‍ പ്ര​കാ​ര​മാ​ണ് ഇ​പ്പോ​ള്‍ പ​ട്ട​യം ന​ല്‍​കു​ന്ന​ത്. മ​റ്റു​പ​ട്ട​യ​ങ്ങ​ള്‍​ക്ക് കോ​ട​തി​യു​ടെ വി​ല​ക്കു​ള്ള​തി​നാ​ല്‍ ഇ​പ്പോ​ള്‍ പ​ട്ട​യം ന​ല്‍​കാ​ന്‍ ക​ഴി​യി​ല്ല.

പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. തേ​ക്കു​കൂ​പ്പ്, പാ​റ​പു​റ​മ്പോ​ക്ക്, സി​എ​ച്ച്ആ​ര്‍ മേ​ഖ​ല, ഇ​എ​സ്എ തു​ട​ങ്ങി​യ പ​ല​വി​ധ​കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞും കോ​ട​തി ഇ​ട​പെ​ട​ല്‍​മൂ​ല​വും അ​ര്‍​ഹ​ത​പ്പെ​ട്ട പ​ല​ര്‍​ക്കും പ​ട്ട​യം ന​ല്‍​കാ​ന്‍ ക​ഴി​യു​ന്നി​ല്ല.

ഇ​തി​നെ​തി​രേ അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ച്ച് കേ​സ് വാ​ദി​ക്കു​മെ​ന്നും അ​നാ​വ​ശ്യ​ത​ട​സ​ങ്ങ​ള്‍ മാ​റ്റു​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​എ​സ്എ വ​ന​ത്തി​നു​ള്ളി​ല്‍ മാ​ത്ര​മാ​യി ക്ര​മ​വ​ത്ക​രി​ക്കും.

ആ​ദി​വാ​സി ഭൂ​മി​യു​ടെ പേ​രി​ല്‍ ക​ട്ട​പ്പ​ന​യി​ലും വെ​ള്ള​യാം​കു​ടി​യി​ലും പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള വി​ല​ക്ക് മാ​റ്റും.

ന​ദി​ക​ളി​ല്‍​നി​ന്നും അ​ണ​ക്കെ​ട്ടു​ക​ളി​ല്‍​നി​ന്നും മ​ണ​ല്‍ വാ​രു​ന്ന​തി​നു​ള്ള കോ​ട​തി വി​ല​ക്ക് മാ​റ്റി മ​ണ​ല്‍ വാ​രു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും. 25ന് ​ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നൊ​പ്പം വ​നം വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍, സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ്, മു​തി​ര്‍​ന്ന ഗ​വ. സെ​ക്ര​ട്ട​റി​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.

യോ​ഗ​ത്തി​ല്‍ നി​ര്‍​മാ​ണ നി​രോ​ധ​ന നി​യ​മം, ഇ​എ​സ്എ, ഷോ​പ്പ്സൈ​റ്റു​ക​ള്‍​ക്ക് പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള ത​ട​സം, സി​എ​ച്ച്ആ​ര്‍ മേ​ഖ​ല​യി​ലും പ​ത്ത് ചെ​യി​ന്‍, മൂ​ന്ന് ചെ​യി​ന്‍ മേ​ഖ​ല​ക​ളി​ലും പ​ട്ട​യം ന​ല്‍​കു​ന്ന​തി​നു​ള്ള ത​ട​സം തു​ട​ങ്ങി​യ 20ല​ധി​കം വി​ഷ​യ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​ക്കും.

വ​നം വ​കു​പ്പ​മാ​യി​ട്ടു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കും. ഭൂ​മി​യു​ടെ താ​രി​ഫ് വി​ല സം​ബ​ന്ധി​ച്ചു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​കും.
ക​രാ​റു​കാ​ര്‍​ക്കു​ള്ള കു​ടി​ശി​ക ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കും.
മു​ഖ്യ മ​ന്ത്രി​യാ​യ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ടു​ക്കി​യി​ലെ​ത്തു​ന്ന വി.​ഡി. സ​തീ​ശ​ന് 25ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ക​ട്ട​പ്പ​ന​യി​ല്‍ പൗ​ര​സ്വീ​ക​ര​ണം ന​ല്‍​കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

പ​ത്ര​മ്മേ​ള​ന​ത്തി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ​ന്‍. പു​രു​ഷോ​ത്ത​മ​ന്‍, അ​ഡ്വ. അ​നീ​ഷ് ജോ​ര്‍​ജ്, എം.​കെ. പു​രു​ഷോ​ത്ത​മ​ന്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : District News Nattuvishesham farmers

Recent News

Corehub Up